CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ നോമ്പിനോട് അനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും , ദിവ്യബലിയും , തിരുന്നാൾ പൊതുയോഗവും ഇന്ന് ...

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സീറോ മലബാർ ചർച്ചിൽ( ഷ്രൂഷ്  ബറി) നോമ്പിനോട്  അനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും , ദിവ്യബലിയും തിരുന്നാൾ പൊതുയോഗവും ഇന്ന്  നടക്കും. പിൽ ഹാളിലെ സെന്റ്‌ എലിസബത്ത് ദേവാലയത്തിൽ വൈകുന്നേരം 6 മുതലാണ്‌ തിരുക്കർമ്മങ്ങൾ . ദിവ്യബലിയും കുരിശിന്റെ വഴിക്കും ശേഷം ആകും പൊതുയോഗം നടക്കുക .


യു കെ യിലെ മലയാറ്റൂർ എന്ന്  പ്രസിദ്ധമായ മാഞ്ചസ്റ്ററിൽ ജൂലൈ മാസത്തിൽ നടക്കുന്ന  ദുക് റാന തിരുന്നാളിന്റെ  ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായിട്ടാണ്  പൊതുയോഗം വിളിച്ചിരിക്കുന്നത് . ഇക്കുറി  തിരുന്നാളിന്റെ  പത്താം വാർഷികം കൂടി ആയതിനാൽ മുൻ വർഷങ്ങളേക്കാൾ  വിപുലമായ രീതിയിൽ തിരുന്നാൾ നടത്തുന്നതിന്  വേണ്ട ക്രമീകരണങ്ങൾ പൊതു യോഗത്തിൽ ചർച്ച ചെയ്യും. athinaal    ഇടവകയിലെ മുഴുവൻ വിശ്വാസികളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി  അഭ്യർത്ഥിച്ചു .


നോമ്പ് കാല ധ്യാനം 21,22 ശനി , ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും , ഞായറാഴ്ച 12 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം നടക്കുക . വിശുദ്ധ കുർബ്ബാനയിലൂടെ  ക്രൈസ്തവ  ജീവിത നവീകരണം  എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാനത്തിന്  റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി നേതൃത്വം നല്കും.


തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ നേടുവാൻ ഏവരെയും ഷ്രൂഷ് ബറി രൂപതാ സീറോ മലബാർ കമ്മ്യൂണിറ്റിക്ക്  വേണ്ടി റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.