CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 24 Seconds Ago
Breaking Now

ഫലപ്രദമായ ആശയവിനിമയം കുടുംബങ്ങളില്‍ അനിവാര്യമെന്ന് ഡോ ജേക്കബ് നാലുപറമ്പില്‍

കുടുബങ്ങളില്‍ ഫലപ്രദമായ ആശയവിനിമയ്തിന്റെ അപര്യാപ്തതയാണ് കുടുംബ ശിഥിലീകരണത്തിന്റെ മുഖ്യകാരണമെന്ന് ഫാ ജേക്കബ് നാലുപറയില്‍,സെന്റ് മേരീസ് ലീഡ്‌സ് സീറോ മലബാറിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനം ലീഡ്‌സിലെ സെന്റ് നിക്കോളാസ് ചര്‍ച്ചില്‍ നയിക്കുകയായിരുന്നുഫാ ജേക്കബ് .

 

വളരുന്ന തലമുറയുടെ ഗതിവ്യത്യാസങ്ങള്‍ മനസിലാക്കി സാംസ്‌കാരിക വ്യത്യാസങ്ങളുടെ സത്ഗുണങ്ങള്‍ സ്വാംശീകരിച്ച് ദൈവീക വിശ്വാസത്തില്‍ കുടുംബം പടുത്തുയര്‍ത്തുമ്പോഴാണ് ഓരോ വ്യക്തികളും സുവിശേഷ വാഹകരാകുന്നത്.

വിവാഹമെന്ന പരിശുദ്ധ കൂതാശയിലൂടെ ഒന്നായി തീരുന്ന ദമ്പതികള്‍ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി ദൈവീക സ്‌നേഹത്തില്‍ വളരുമ്പോള്‍ സഭാ നിയമത്തിന്റെ പ്രാഥമിക ദൗത്യവാഹകരാവുകയും ചെയ്യും.

 

കാലാന്തരത്തില്‍ മാറ്റപ്പെടേണ്ടവയെ അകറ്റി നിര്‍ത്തുവാനും മക്കളുടെ മനസറിഞ്ഞ് അവരില്‍ ഒരുവനായി നിന്ന് ചിന്തിക്കുകയും കുട്ടികള്‍ വളര്‍ന്നുവരുന്ന സംസ്‌കാരക്കിന്റെ സത്ഗുണങ്ങള്‍ ഉത്‌ബോധിപ്പിച്ച് പ്രാചീന കാഴ്ചപ്പാടിന്റെ കെട്ടുകളഴിച്ച് ആധുനിക യുഗത്തില്‍ വിശ്വാസം നിലനിര്‍ത്താനാവശ്യമായ മാററങ്ങള്‍ സഭാ സമൂഹ കുടുംബങ്ങളില്‍ പ്രതിധ്വനിക്കണമെന്നും ഫാദര്‍ പറഞ്ഞു.ധ്യാനം ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം എട്ട് വരെ തുടരും,

 

സെന്റ് നിക്കോളാസ് ചര്‍ച്ച്

ലീഡ്‌സ്

LS9 6QY




കൂടുതല്‍വാര്‍ത്തകള്‍.