CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 7 Seconds Ago
Breaking Now

അനശ്വര ഗാനങ്ങളുടെ സംഗമം ''ഓള്‍ഡ് ഈസ് ഗോള്‍ഡ്'' മേയ് 23ന്

ചരിത്രം സൃഷ്ടിക്കാന്‍ കലാഹാംഷെയര്‍

ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന് സംഗീത സന്ധ്യയുടെ മൂന്നാം പതിപ്പിലൂടെ ഒരു സംഗീത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കലാ ഹാംഷെയര്‍.

മലയാളത്തിന്റെ പ്രതിഭാധനമാരായ നാടക സിനിമാ ഗാന ശാഖകളിലെ കുലപതികള്‍ക്ക് ആദരവ് അര്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കല സംഘടിപ്പിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് വിജയമായിരുന്നു.

ആദ്യവര്‍ഷത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ മാസ്റ്റര്‍പീസുകളായിരുന്നുവെങ്കില്‍ ഈ വര്‍ഷം 1980-90 കാലഘട്ടത്തിലെ നിത്യഹരിത ഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം.ഈ കാലഘട്ടങ്ങളിലെ പ്രശസ്തമായ ഗാനങ്ങള്‍ യുകെ മലയാളികളിലെ പ്രശസ്തരും പ്രഗത്ഭരുമായ 50ല്‍ അധികം ഗായകര്‍ ആലപിക്കുന്നു.

മലയാളത്തിന്റെ പ്രിയ കവികള്‍ വയലാറും പി ഭാസ്‌കരനും ഒഎന്‍വിയും കൈതപ്രവും ശ്രീകുമാരന്‍ തമ്പിയും ഗിരീഷ് പുത്തന്‍ഞ്ചേരിയും അടക്കം നിരവധി അസാമാന്യ പ്രതിഭകള്‍ തങ്ങളുടെ ഹൃദയരക്തം കൊണ്ട് കോറിയിട്ട വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തിയും ദേവരാജനും സലീല്‍ ചൗധരിയും ജോണ്‍സണും ഔസേപ്പച്ചനും അടക്കമുള്ളവര്‍ മന്ത്രീക സംഗീതത്താല്‍ ജീവന്‍ നല്‍കിയ്‌പോള്‍ ചിത്രയും യേശുദാസും സുജാതയും മാധുരിയും അടക്കമുള്ള ഗായകര്‍ തങ്ങളുടെ ജീവശ്വാസം നല്‍കിയ നിത്യഹരിത ഗാനങ്ങള്‍ യുകെയിലെ മലയാളി സംഗീത പ്രേമികള്‍ക്കായി മധുര മഴയായി നിറയാന്‍ തയ്യാറെടുക്കുന്നു.

യുകെയിലെ വിവിധ പ്രദേശങ്ങളിലെ മലയാള സംഗീതാസ്വാദകര്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ പാടാനായി ഇതിനോടകം തന്നെ അമ്പതില്‍ അധികം ഗായകര്‍ താ്#പര്യം പ്രകടിപ്പിച്ചിരിക്കുന്നുവെന്ന് പരിപാടിയുടെ കണ്‍വീനര്‍ ശ്രീ ഉണ്ണികൃഷ്ണന്‍ അറിയിച്ചു.കലയെ കൂടാതെ സൗത്താംപ്റ്റണിലും പോര്‍ട്ട്‌സ് മൗത്തിലും ബോണ്‍സ്മൗത്തിലും സാലിസ്ബറിയിലുമുള്ള മലയാളി കൂട്ടായ്മകള്‍ ഈ സംഗീത മാമാങ്കത്തിലണി ചേരുകയാണ്.ഇടവേളകളില്‍ അവതരിപ്പിക്കാന്‍ വിവിധ കലാപരിപാടികള്‍ തയ്യാറായി വരുന്നു.തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സംഗീത സന്ധ്യയുടെ മുഖ്യലക്ഷ്യം സംഭാവനയായി ലഭിക്കുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതാണ്.

കൊട്ടിഘോഷിച്ച് ചാരിറ്റി നടത്താതെ അര്‍ഹതയുള്ളവരെ തേടിപ്പിടിച്ച് ആരും അറിയാതെ സഹായം എത്തിക്കുന്ന എന്ന നയമാണ് കല പിന്തുടരുന്നത്.

സംഗീത പ്രേമികള്‍ക്ക് അഞ്ചുമണിക്കൂര്‍ നീളുന്ന ഒരു മാസ്മര സന്ധ്യയാണ് കല ഹാംപ്‌ഷെയര്‍ വിഭാവനം ചെയ്യുന്നത്.ഒപ്പം കേരള തനിമയാര്‍ന്ന നൃത്തരൂപങ്ങളും.

മേയ് 23ാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ സൗത്താംപ്റ്റണ്‍ െേഹഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് 2015 അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന ഗാനാജ്ഞലി നടക്കുന്നു.

എല്ലാ സംഗീത ആസ്വാദകരേയും ഹൃദയപൂര്‍വ്വം ഗാനസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി കലയുടെ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഉണ്ണികൃഷ്ണന്‍(കണ്‍വീനര്‍)-07411775410

ജിഷ്ണു ജ്യോതി(പ്രസിഡന്റ് കല)-07886942616




കൂടുതല്‍വാര്‍ത്തകള്‍.