CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 30 Seconds Ago
Breaking Now

മേയ് 23 മുതല്‍ ഗിഫ്റ്റ് ഓഫ് ലൈഫ് ; അവയവ ദാനത്തിന്‍െ മഹത്വം പറഞ്ഞുതരാന്‍ ഉപഹാര്‍

ഉപഹാര്‍ വീണ്ടും ശ്രദ്ധേയമാകുന്നു.അവയവ ദാന അവബോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഹാര്‍ ഫാ ഡേവിഡ് ചിറമേലുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ ക്യാമ്പെയ്ന്‍ സംഠഘടിപ്പിക്കാനൊരുങ്ങുന്നു.ഗിഫ്റ്റ് ഓഫ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പരിപാടി മേയ് 23ന് ആരംഭിച്ച് ജൂണ്‍ 6ന് അവസാനിപ്പിക്കും.ഫാ ചിറമേലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ യുകെയിലെ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

അവയവ ദാനത്തെ കുറിച്ച് ഏഷ്യന്‍ വംശജരില്‍ അവബോധം സൃഷ്ടിക്കുകയാണ് ഗിഫ്റ്റ് ഓഫ് ലൈഫിന്റെ പ്രധാന ഉദ്ദേശ്യം.

ക്യാമ്പെയ്ന്‍ വേളയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും.പരിപാടിയുടെ സഹകരണത്തിന് താല്‍പര്യമുള്ളവര്‍ ഈ മാസം 20ന് മുമ്പ് ഉപഹാറുമായി ബന്ധപ്പെടുക

jainymanchester@alo.com എന്ന ഇമെയ്ല്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ബോധവത്കരണം നടത്തുകയും അവയവ രക്തദാനത്തിനുള്ള അപേക്ഷ ഫോമുകളും നല്‍കും.ലണ്ടനില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പരിപാടിയുമായി സഹകരിക്കുന്ന സംഘാടകര്‍ക്ക് സര്‍ട്ടിഫിക്കറ്റും അംഗീകരാ പത്രവും നല്‍കും.കുറഞ്ഞത് 50 രക്ത അവയവ സ്റ്റെംസെല്‍ ദാതാക്കളെ കണ്ടെത്തി അവരില്‍ നിന്ന് അപേക്ഷാഫോറം ഒപ്പിട്ട് സ്വീകരിച്ച് പ്രാദേശിക യോഗത്തില്‍ കൈമാറാന്‍ സംഘാടകര്‍ ശ്രമിക്കണമെന്നും ഉപഹാര്‍ ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.