CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 16 Seconds Ago
Breaking Now

ഓൾ ഡാം മലയാളി കൽ ച്ചറൽ അസോസിയേഷൻ ഇദം പ്രഥമമായി മദേഴ്സ് ഡേ ആഘോഷിച്ചു.

ഓൾ ഡാം മലയാളി കൽ ച്ചറൽ അസോസിയേഷൻ ആദ്യമായി  മദേഴ്സ്  ഡേ  വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു . അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ഷാജി  വാരാക്കുടി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. ജയ പുഷ്പരാജ് സ്വാഗതവും ആർട്സ് കോഓഡിനേറ്റർ ജെസ്സി ബൈജു നന്ദിയും  അർപ്പിച്ചു. അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികൽ ആഘോഷങ്ങൾക്ക്  വർണ്ണപ്പകിട്ടേകി .



ഓൾ ഡാമിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവർത്തിച്ച് വരുന്ന സംഘടനയുടെ ചരിത്രത്തിലെ തങ്ക ലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒരു പൊൻ തൂവലാണ് ആഘോഷങ്ങളെന്നു  ഭാരവാഹികൾ അറിയിച്ചു.  അസോസിയേഷനിലെ  കുട്ടികളാണ് ആഘോഷങ്ങൾക്ക്  നേതൃത്വം നല്കിയത് .
 
ഓൾ ഡാം  സെന്റ്‌ പോൾസ് ചർച്ച് ഹാളിൽ നടന്ന ആഘോഷങ്ങളിൽ സ്നേഹ വിരുന്ന് , മധുര പലഹാര വിതരണം എന്നിവയും ഉണ്ടായിരുന്നു .   മദേ ഴ് സ്  ഡേ വൻവിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും അസ്സൊസിയേഷൻ ഭാരവാഹികൾ നന്ദി പറഞ്ഞു .  




കൂടുതല്‍വാര്‍ത്തകള്‍.