CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 15 Seconds Ago
Breaking Now

അനാഥർക്ക് ഈസ്റ്റർ വിരുന്നൊരുക്കി റാന്നി മലയാളി അസോസിയേഷന്റെ ഈസ്റ്റർ ആഘോഷം !!!

മാനവരാശിയുടെ പാപഭാരം തുടച്ചു നീക്കി പ്രത്യാശയുടെയും സഹനത്തിന്റെയും കരുണയുടെയും നവലോകം തുറന്ന മൂന്നാം നാളിലെ ഉയിർപ്പിന്റെ ആഘോഷമാണല്ലോ ഈസ്റ്റർ.ഈ നോമ്പു കാലത്തിന്റെ യഥാർത്ഥ സന്ദേശം നെഞ്ചിലേറ്റി അശരണരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് റാന്നി മലയാളി അസോസിയേഷൻ.റാന്നി അഞ്ചുകുഴിയിലെ ആകാശ പറവകൾ എന്ന അനാഥാലയത്തിലെ അന്തേവാസികൾക്ക് ഇത്തവണ വിരുന്നൊരുക്കുന്നത് യുകെയിലെ റാന്നി നിവാസികളാണ്.

റാന്നി അസോസിയേഷൻ അംഗങ്ങളിൽ നിന്നും അഞ്ചു പൗണ്ട് വീതം സമാഹരിച്ചാണ്  നാട്ടിൽ ഈസ്റ്റർ വിരുന്നൊരുക്കുന്നത്. എല്ലാ അംഗങ്ങൾക്കും ഇത് സംബന്ധിച്ച ടെക്സ്റ്റ് മെസേജ് അയച്ചു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഇനിയും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ റാന്നി മലയാളി അസോസിയേഷൻ ട്രഷറർ തോമസ്‌ അബ്രഹാമിനെ (സോജി- 07837843947) ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.