CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 8 Seconds Ago
Breaking Now

സ്വാൻസി മലയാളി കൽച്ചറൽ അസോസിയേഷന്റെ കുടുംബ സംഗമം ബ്രക്കണിലെ അബ് സല്യൂട്ട് അഡ്‌ വഞ്ചറിൽ ജൂലൈ 10 മുതൽ 12 വരെ ...

സ്വാൻസി മലയാളി കൽച്ചറൽ അസോസിയേഷന്റെ   ആഭിമുഖ്യത്തിൽ സ്വാൻസി മലയാളി സമൂഹത്തിന്റെ കുടുംബ സംഗമം  ജൂലൈ 10 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആരംഭിക്കുന്നതും , ജൂലൈ 12 ഞായറാഴ്ച ഉച്ചയോടു കൂടി സമാപിക്കുന്നതുമാണ് . ബ്രാക്കണിലെ  പ്രസിദ്ധമായ  ഫാം ഹൗസായ  അബ് സല്യൂട്ട്  അഡ്‌വഞ്ചറിൽ വച്ചാണ് ഇത്തവണത്തെ സ്വാൻസി മലയാളി സമൂഹത്തിന്റെ കുടുംബ സംഗമം  അരങ്ങേറുക .



അന്യമായികൊണ്ടിരിക്കുന്ന സ്വാൻസി മലയാളി കുടുംബങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധങ്ങളും , കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുവാൻ ഈ  കുടുംബ സംഗമം  വഴിവയ്ക്കുമെന്നാണ്  കരുതപ്പെടുന്നത് . മുതിർന്നവരുടെയും കുട്ടികളുടെയും  കലാ കായിക മത്സരങ്ങളും അരങ്ങേറും.



കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ സ്വാൻസിയിലെ നിരവധി കുടുംബങ്ങള ഇതിനോടകം  ബുക്ക്‌ ചെയ്തു കഴിഞ്ഞു ഫാം ഹൗസിൽഏ താനും  ബെഡുകൾ മാത്രം ബാക്കിയുള്ളതുകൊണ്ട്  താല്പര്യമുള്ളവർ ഉടൻ തന്നെ അസോസിയേഷൻ  പ്രസിഡന്റ്‌  സ്റ്റീഫൻ ഉലഹന്നനെയോ ജന . സെക്രട്ടറി  സിറിയക്ക് പി ജോർജ്ജി നെയോ  ബന്ധപ്പെടണമെന്ന്  സ്നേഹ പൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

സ്റ്റീഫൻ ഉലഹന്നർ : 07864161361
സിറിയക്ക്  പി ജോർജ്ജ് : 07773454387




കൂടുതല്‍വാര്‍ത്തകള്‍.