CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 12 Seconds Ago
Breaking Now

നജിം അർഷാദിന്റെ സംഗീത സായാഹ്നം മാഞ്ചസ്റ്ററിൽ ! ട്രാഫോർഡ് മലയാളി അസോസിയേഷന്റെ ദശസന്ധ്യ ഗംഭീരമാകും !!!

ദൃശ്യം  എന്ന സൂപ്പർ ഹിറ്റ്  മലയാള ചലച്ചിത്രത്തിലെ  മാരിവിൽ കുട തീർത്തു എന്ന മനോഹര ഗാനം പാടി മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌  സ്ഥാനം ഉറപ്പിച്ച നജിം അർഷാദും സംഘവും നയിക്കുന്ന ലൈവ്  ഓർക്കസ്ട്രയുടെ  അകമ്പടി യോടുള്ള   സംഗീത സായാഹ്നം മാഞ്ചസ്റ്ററിൽ!     ട്രാഫോർഡ്  മലയാളി അസോസിയേഷന്റെ  പത്താമത് വാർഷിക ആഘോഷങ്ങളുടെ  സമാപനത്തോടനുബന്ധിച്ച്  നടത്തപ്പെടുന്ന  ദശസന്ധ്യ  എന്ന പരിപാടിയുടെ ഭാഗമായി നവംബർ മാസം ഏഴാം തീയതി ശനിയാഴ്ച  3 മണിക്ക് മാഞ്ചസ്റ്ററിലെ  വിഥിൻ ഷോയിലുള്ള ഫോറം  സെന്ററിൽ വച്ചാണ്  ഗാനമേള അരങ്ങേറുന്നത് . ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലെ റണ്ണർ അപ്പായ  അരുണ്‍ ഗോപൻ , കൈരളി   ടിവിയിലെ റെയ്ൻ ഡ്രോപ്പ്സ്   എന്ന സംഗീത പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയമായ  വൃന്ദ ഷമീക്ക് എന്നിവർ സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് മലയാളികളെ നയിക്കും.


ഏകദേശം ഇരുപത്തിയഞ്ചൊളം  കലാകാരന്മാരുടെ  ലൈവ് ഓർക്കസ്ട്ര ഈ സായാഹ്ന സന്ധ്യക്ക്  താളം പകരും. അത്യാധുനിക സൗണ്ട് സിസ്റ്റം , ലെസർ  ലൈറ്റിംഗ്  , മൂവിംഗ് ഹെഡ്   തുടങ്ങിയവയുടെ  അകമ്പടി യു കെ മലയാളികൾക്ക്  ദൃശ്യ വിസ്മയം ഒരുക്കും.

റിലീസാകുന്ന ഭൂരിഭാഗം മലയാള സിനിമകളിലും   മികവുറ്റ പാട്ടുകൾ പാടി പ്രതിഭ തെളിയിച്ച നജീമിന്റെ യു കെ യിലെ ആദ്യ  ഷോയാണിതെന്നുള്ളത്  ശ്രദ്ധേയമാണ് . ഫാസ്റ്റ് ട്രാക്ക് പാട്ടുകൾ പാടി അരുണ്‍ ഗോപനും , ഇമ്പമാർന്ന  ആലാപനത്തിലൂടെ വൃന്ദയും പരിപാടിക്ക് കൊഴുപ്പ്  കൂട്ടും.  തെരെഞ്ഞെടുക്കപ്പെട്ട  പുതിയതും പഴയതുമായ ഒട്ടേറെ മലയാള ഗാനങ്ങൾ  ക്വയർ  സോങ്ങ്സ്  , ഗസൽ മലയാളി സമൂഹത്തിനു ഒരു നവ്യാനുഭവം പകരും .

ട്രാഫോർഡ്  മലയാളി അസോസിയേഷന്റെ  പത്താമത് വാർഷിക ആഘോഷങ്ങളുടെ സമാപനമായ ദശസന്ധ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അതിനു വേണ്ടി വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ച്  വരുനെന്ന്  അസോസിയേഷ ൻ പ്രസിഡന്റ്‌  സിബി പ്രകത്താനം  അറിയിച്ചു . ഗ്ലോബൽ പ്രവാസി മലയാളി അസോസിയേഷൻ സെന്റ്‌ മേരീസ് ഇന്റർ നാഷണൽ എഡ്യുക്കേഷൻ  റിക്രൂട്ട്മെന്റ്  ആണ്  പരിപാടിയുടെ ഔദ്യോഗിക  സ്പോണ്‍സർ . നജിം അർഷാദ്  ഷോയുടെ ടിക്കറ്റ്  വില്പന മെയ്‌ മാസത്തില ആരംഭിക്കുമെന്ന് ഭാരവാഹികളായ ഡോ സിബി പ്രക്കത്താനം , അടവ റെൻസണ്‍  തുടിയപ്ലാക്കൾ എന്നിവർ അറിയിച്ചു. സംഗീത സായാഹ്നം യു കെ യിൽ നടത്തുവാൻ താല്പര്യമുള്ളവർ ഡോ സിബി  പ്രക്കത്താനം (0793748605) ജിന്റോ  ജോസഫ് (07868173401) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് .




കൂടുതല്‍വാര്‍ത്തകള്‍.