പഴവും മുന്തിരിയും ഉപയോഗിച്ചുകൊണ്ടുള്ള ഒരു വിഭവമാണ് ഇത്. ചൂട് കാലത്ത് കഴിക്കാന്‍ പറ്റിയ ഹെല്‍ത്തിയായ ഒരു വിഭവമാണിത്.
ചേരുവകള്‍
കറുത്ത മന്തിരി 1 കിലോ
റോബസ്റ്റ പഴം 2 എണ്ണം
പഞ്ചസാര 2 കപ്പ്
വാനില ഐസ്ക്രീം 1/2 ലിറ്റര്‍
വെള്ളം 8 കപ്പ്
തയ്യാറാക്കുന്ന വിധം
മുന്തിരി ചൂട് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം 2 കപ്പ് പഞ്ചസാരയും 8 കപ്പ് വെള്ളവും ചേര്‍ത്ത് 25 മിനിറ്റ് വേവിച്ച് നല്ലവണ്ണം ഉടയ്ക്കുക. തണുത്തതിന് ശേഷം അരിച്ചെടുക്കാം.
ഇതില്‍ നിന്ന് കുറച്ചെടുത്ത് റോബസ്റ്റ പഴലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വാനില ഐസ്ക്രീം ചേര്‍ത്ത് വീണ്ടും അടിക്കുക. ഇത് നേരത്തെ ഉണ്ടാക്കിവെച്ചിരിക്കുന്ന മുന്തിരി ജൂസുമായി യോജിപ്പിച്ചതിന് ശേഷം തണുപ്പിച്ച് ഉപയോഗിക്കാം