CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 47 Seconds Ago
Breaking Now

ടൊമാറ്റോ ചിക്കന്‍ പുലാവ്

തക്കാളിയും ചിക്കനും ചേര്‍ത്തുള്ള ഒരടിപൊളി പുലാവാണ് ഇന്നത്തെ വിഭവം. വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.

ചേരുവകള്‍

ബിരിയാണി അരി 1/2 കപ്പ്

തക്കാളി - 2 കപ്പ്

വെണ്ണ 2 ടേബിള്‍ സ്പൂണ്‍

കുരുമുളക്(പൊടിച്ചത്) 3/4 ടീസ്പൂണ്‍

ചിക്കന്‍ മസാല 2 ടീസ്പൂണ്‍

പഞ്ചസാര 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍

വെള്ളം 3 1/2 കപ്പ്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെണ്ണ ചൂടാക്കി തക്കാളിയും കുരുമുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തതിന് ശേഷം വീണ്ടും വഴറ്റുക. ഇതിലേക്ക് കഴുകിവെച്ചിരിക്കുന്ന അരി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം ചിക്കന്‍ മസാല, ഉപ്പ്, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാല്‍ മീഡിയം ചൂടില്‍ വേവിച്ചെടുക്കുക.