CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 25 Seconds Ago
Breaking Now

വ്യത്യസ്തമായ പരിപാടികളുമായി മടമ്പം സംഗമം മെയ് 24ന്‌

ഒരുമിക്കുക എന്നത് ഒരു സന്തോഷം നിറഞ്ഞ കാര്യമാണ്.അതിനൊപ്പം അവിസ്മരണീയമായ ഒരു അവധിക്കാലം ചിലവിടല്‍ കൂടിയായാലോ ?

ഈ വര്‍ഷത്തെ മടമ്പം സംഗമം 2015 മെയ് മാസം 24 ആം തിയതി Derbyshire ല്‍ ഉള്ള 'ഹൈ ആഷ് ഫാം' ( SK17 0QY) ല്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം ആറു മണി വരെ നീളുന്നതായിരിക്കും.

മറ്റൊരു പ്രത്യേകത, മടമ്പം സംഗമത്തോട് ചേര്‍ന്ന്, 23, 24, 25 തീയതികളില്‍, മൂന്നു രാത്രി, അവിടെ തങ്ങി അവധിക്കാലം ചിലവഴിക്കാവുന്നതാണ്. എന്നാല്‍, സ്ഥലപരിമിതി മൂലം 1213 കുടുംബങ്ങള്‍ക്ക് മാത്രമേ, മൂന്നു രാത്രി തങ്ങുവാന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ 24 നു രാവിലെ വന്നു വൈകുന്നേരം പിരിയേണ്ടതാണ്. മൂന്നു രാത്രി തങ്ങുവാന്‍ താല്‍പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് £50 അഡ്വാന്‍സ് അടച്ചു തങ്ങളുടെ പേര് രെജിസ്‌റ്റെര്‍ ചെയ്യേണ്ടത് ആകുന്നു. 

ആദ്യം വരുന്ന 13 കുടുംബങ്ങള്‍ക്ക് ആയിരിക്കും മുന്‍ഗണന.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  07888723339/01158789140

 

 കൂടുവാന്‍ പോകുന്ന സ്ഥലം 

High Ash Farm, 

Longnor, 

Buxton, 

Derbyshire, 

SK17 0QY




കൂടുതല്‍വാര്‍ത്തകള്‍.