CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 10 Seconds Ago
Breaking Now

ഓ ഐ സി സി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി..ഓ ഐ സി സി യുടെ ചാർജ്ജ് വഹിക്കുന്ന കെ പി സി സി ജന .സെക്രട്ടറി എൻ.സുബ്രമണ്യൻ മുഖ്യ അഥിതി.

ഓ ഐ സി സി യു കെ യുടെ ദേശീയ സമ്മേളനം മെയ് ആദ്യവാരം നടക്കും.കേരളത്തിൽ നിന്നും ഓ ഐ സി സി യുടെ ചാർ ജ്ജ് വഹിക്കുന്ന കെ പി സി സി ജന.സെക്രട്ടറി എൻ.സുബ്രമണ്യൻ,യുറോപ്പ്  കോർഡിനേറ്റർ ജിൻസൻ എഫ് വർഗീസ്‌, ഗ്ലോബൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

യു കെയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റീജിയൻ സമ്മേളനങ്ങളിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും.ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും സംഘടനയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ  ഓ ഐ സി സി നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്യും.സംഘടനയുടെ ഇന്നേവരെയുള്ള റിപ്പോർട്ടുകൾ നാഷണൽ കമ്മിറ്റി കെ പി സി സി ക്ക് കൈ മാറും .എൻ സുബ്രമണ്യന്റെ യു കെ  സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പൂർണ്ണ ചുമതല ഔദ്യോഗിക വിഭാഗം കണ്‍വീനർ ടി.ഹരിദാസിനായിരിക്കും.


കഴിഞ്ഞ   ദിവസം ക്രോയ്ഡോണിലെ  ഇന്ദിരാ ഭവനിൽ വച്ച് നടന്ന പ്രതിനിധി യോഗമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.കണ്‍വീനർ ടി.ഹരിദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ജോയിന്റ് കണ്‍വീനർ കെ കെ മോഹൻദാസ്‌, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു ബേബിക്കുട്ടി,സുനു ദത്ത്,ബൈജു കാരിയിൽ,അഷ്‌റഫ്‌ ,സുനിൽ രവീന്ദ്രൻ,ജവഹർ ,സുനിൽ ജോസഫ്‌,സുമ ലാൽ ,മഹാദേവൻ,അനിൽ കൊട്ടിയം,മാർട്ടിൻ കുര്യൻ,ജോയ്  പൗലോസ്, റോയ് തോമസ്‌,ബിനു മാത്യു,ഡെന്നിസ്,ബിജു വർഗീസ്‌,ജയൻ റാം,സുലൈമാൻ,തമ്പി, മനു നാധ് തുടങ്ങിയവർ പങ്കെടുത്തു .




കൂടുതല്‍വാര്‍ത്തകള്‍.