CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 51 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ ഡോ.സക്കറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍

ബ്രിസ്റ്റോൾ: സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ ആഭിമുഗ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കഷ്ടാനുഭവ ശുശ്രുഷകൾ ആരംഭിച്ചു.

ബ്രിസ്റ്റോൾ: സെന്റ്‌ മേരീസ്‌  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ ആഭിമുഗ്യത്തിൽ  എല്ലാ വർഷവും നടത്തിവരാറുള്ള  കഷ്ടാനുഭവ  ശുശ്രുഷകൾ ആരംഭിച്ചു.

 

മാർച്ച്‌  മാസം  29 നു ഓശാന പെരുനാളിനോട്‌  അനുബന്ധിച്  ഇടവക വികാരി ഫാ: മാത്യു  എബ്രഹാം  പാലത്തിങ്കലിന്റെ  മുഖ്യ  കാര്മ്മികത്വത്തിൽ  കഷ്ടാനുഭവ  ശുശ്രുഷകൾക്ക്  തുടക്കം കുറിച്ചു. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം  5 മണിക്ക്  വിശുദ്ധ കുമ്പസാരവും അതിനു ശേഷം സന്ധ്യാ  നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രിൽ 1 നു ബുധനാഴ്ച  വയ്കുന്നേരം 6 മണിക്ക്   സന്ധ്യാ നമസ്കാരതോട്   കൂടെ  പെസഹയുടെ  ശുശ്രുഷകൾ  ആരംഭിക്കുന്നതാണ്.  

 

ബ്രിസ്റ്റോൾ  ഇടവകയിൽ  ആദ്യമായ് നടത്തപെടുന്ന കാൽ  കഴുകൽ ശുശ്രുഷയ്ക്ക്   നേതൃത്വം നല്കുന്നത്

കേരളത്തിൽ നിന്നും എത്തിയിരിക്കുന്ന  ഭദ്രാസന മേത്രപോലിത്ത  അഭിവന്ദ്യ  ഡോ. സക്കറിയ മാർ തെയോഫിലോസ്  തിരുമേനിയാണ് . ഏപ്രിൽ 2 നു വ്യാഴാഴ്ച  2 മണിക്ക്  ഉച്ച നമസ്കാരതോട്   കൂടിയാണ്   കാൽ കഴുകൽ  ശുശ്രുഷ  ആരംഭിക്കുന്നത് . 

 

ഏപ്രിൽ 3 നു  വെള്ളിയാഴ്ച  രാവിലെ 8.30 മണിക്ക്  ദുഃഖ വെള്ളിയാഴ്ചയുടെ   ശുശ്രുഷകൾ ആരംഭിക്കും . ഏപ്രിൽ 4 നു ശനിയാഴ്ച  രാവിലെ 9.00 മണിക്ക്   പ്രഭാത നമസ്കാരവും തുടർന്ന്  വിശുദ്ധ കുർബാനയും  ഉണ്ടായിരിക്കുന്നതാണ് . അതിനുശേഷം  അന്നേ ദിവസം വയ്കുന്നേരം 6 മണിക്ക്   ഈസ്റെർ  ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. 

 

കഷ്ടാനുഭവ  ആഴ്ചകളിൽ  പങ്കെടുത്തു  അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും  സ്വാഗതം ചെയുന്നു. 

 

പള്ളിയുടെ വിലാസം :

St  Marys Indian Orthodox Church 

1B, Bank  Road , Pilning 

Bristol .  BS 35 4JG 

 

കൂടുതൽ വിവരങ്ങൾക്ക് : 

ഇടവക വികാരി: ഫാ . മാത്യു  എബ്രഹാം -07787525273

ഇടവക സെക്രട്ടറി : ഫാ . ജേക്കബ്‌  ജോർജ് - 07809016179

ഇടവക ട്രെസ്ട്ടി  : എബ്രഹാം മാത്യു കോശി - 07914853734

Thanks  New Editorials   VINOD VALLYATHU & MATHEW VARGHESE 




കൂടുതല്‍വാര്‍ത്തകള്‍.