CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 56 Minutes 53 Seconds Ago
Breaking Now

ലണ്ടനിലെ ബ്രോമിലിയിൽ ഉയർപ്പ് തിരുനാൾ ഏപ്രിൽ 4 നു ശനിയാഴ്ച

ലണ്ടൻ :

 

ലണ്ടനിലെ ബ്രോമിലിയിൽ ഭക്തി നിർഭരമായ്  അനുഷ്ടിച്ചു  പോരുന്ന  പീഡാനുഭവ വാര ആച്ചരനത്തിനു സമാപനമായി  ഏപ്രിൽ 4 നു ഉത്ഥാന  തിരുന്നാൾ സീറോ മലബാർ  പാരിഷ്  അംഗങ്ങൾ സമുചിതമായി ആഗോഷിക്കുന്നു.  ഏപ്രിൽ 4 നു  ശനിയാഴ്ച  5.30 നു നടത്തപെടുന്ന ആഘോഷമായ  സമൂഹ ബലി യോടെ ആചരിക്കും.  ചാപ്ലിൻ ഫാ . സാജൂ പിണക്കാട്ട്‌  (കപുചിൻ), ഫാ . സിറിയക്  പാലക്കുടി  (കപുചിൻ) എന്നിവർ  കാർമികത്വം  വഹിക്കും . ഏപ്രിൽ 4 നു ശനിയാഴ്ച  വൈകുന്നേരം  5.30 നു ഉയർപ്പ്  തിരുന്നാൾ  തിരുക്കർമമൾ ആരംഭിക്കുന്നതാണ് . തിരുന്നാളിന്  സമാപനമായി  സ്നേഹ വിരുന്നും ഉണ്ടായിരിക്കും. 

 

ശിഷ്യരുടെ പാദങ്ങൾ കഴുകി മുത്തിയ ശേഷം അപ്പം പകുത്തു  നല്കി വിശുദ്ധ കുർബാന സ്ഥാപിച്ച  പെസഹ തിരുന്നാളിന്റെ ആചരണം .

 

   ഏപ്രിൽ 2 നു വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് ഇടവകാംഗങ്ങൾ ഒന്ന് ചേർന്ന് ആചരിക്കുമ്പോൾ ഫാ സാജു കാൽ കഴുകൽ ശുശ്രുഷക്ക് കാർമ്മികത്വം വഹിക്കും.പെസഹാ തിരുക്കർമ്മങ്ങൾക്ക് ശേഷം കേരള സഭയുടെ പാരമ്പര്യ തനിമയിൽ അപ്പം മുറിക്കൽ ശുശ്രുഷയും അനുബന്ധ പ്രാർത്ഥനകളും നടത്തുന്നതാണ്. 

 

ദുംഖ വെള്ളി ആചരണത്തിൽ ഏപ്രിൽ 3 നു വൈകുന്നേരം 5:30 നു കുരിശിൻറെ വഴിയും പീഡാനുഭവ വായനയും,രൂപം മുത്തലും കൈപ്പു നീർ പാനവും ഉണ്ടായിരിക്കും. ഫാ. സിറിയക് നേതൃത്വം വഹിക്കും. 

 

ദിവ്യനാഥൻറെ  രക്ഷാകര പദ്ധതിയുടെ തീർത്ഥ യാത്രയിലൂടെ അനുചരരായി  ഉത്ഥാന അനുഭവത്തിന്റെ കൃപവരങ്ങളാൽ നിറയുവാൻ ചാപ്ലിൻ ഫാ. സാജു പിണക്കാട്ട് ഏവരേയും സ്നേഹത്തോടെ ബ്രോംമിലിയിലെക്കു ക്ഷണിക്കുന്നു.

 

വിശദ വിവരങ്ങൾക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.  

സിബി- 07412261169, ബിജു 07794778252  

സെൻറ് ജോസഫ്സ് ചർച്ച്, പ്ലിസ്റ്റൊലെയിൻ,ബ്രോമിലി,ബീആർ1 2 പീആർ   




കൂടുതല്‍വാര്‍ത്തകള്‍.