CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 41 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ്‌ ക്രൈസ്തവവിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ഓസ്മതെർലി കുന്നുകളിലേക്ക്‌ പീടാനുഭവ യാത്രയ്ക്ക് ഒരുങ്ങുന്നു .

ന്യൂകാസ്സിൽ :  കാൽവരി  കുന്നുകളിലെ യാഗത്തിന്റെ  ഓർമ്മ പുതുക്കാനായി  നോർത്ത്  ഈസ്റ്റ്‌ലെ  മലയാളി  ക്രൈസ്തവവിശ്വാസികൾ  ഓസ്മതെർലി  കുന്നുകളിലേക്ക്‌  ദുഃഖവെള്ളിയാഴ്ച  പീടാനുഭവയാത്ര  സങ്ങടിപ്പിക്കുന്നു. ഇംഗ്ലീഷ്  ക്രൈസ്തവരുടെ പാരമ്പര്യ  വിശ്വാസ പ്രകാരം ഓസ്മതെർലി  കുന്നിലെ ഔര്   ചാപ്പലിൽ  വർഷം  തോറും നടത്തിവരാറുള്ള  ദുഃഖവെള്ളിയാഴ്ച  പ്രാർത്ഥനകൾ ഇത്തവണ മലയാളി വിശ്വാസികളുടെ  സഹകരണത്തോടെ വിശ്വാസ പ്രഘ്യാപനമായി  മാറും. ദുഃഖവെള്ളി, ഏപ്രിൽ 3, 9.45 നു തുടങ്ങുന്ന പീടാനുഭവ അനുസ്മരണ യാത്രയിൽ ഇംഗ്ലീഷ് വിശ്വസികൾക്കൊപ്പം  മലയാളി   ക്രൈസ്തവവരും  അണിനിരക്കും . തുടർന്ന്  നടക്കുന്ന ദുഃഖവെള്ളിയാഴ്ച പ്രാർത്ഥനകൾക്ക്  സീറോ മലബാർ കാത്തോലിക്  ചാപ്ലിന്   ബഹു . ഫാ. സജി തോട്ടത്തിൽ  മുഗ്യകാര്മികത്വം വഹിക്കും . ഉപവാസ ദിനമായതിനാൽ തിരു കർമ്മങ്ങൾക്ക്   ശേഷം ലെഘു  ഭക്ഷണം നല്കുന്നതാണ് .  

പാർക്കിംഗ്  നിയന്ത്രണമുള്ളതിനാൽ  സ്വന്തം വാഹനങ്ങളിൽ  വരുന്നവർ  നേരത്തെ  ബന്ധപെട്ടു സൗകര്യം ക്രമീകരികേണ്ടതാണ് . 

അഡ്രസ്‌  : Shrine Our Lady of Mount Grace, Ruebury Lane, Osmotherley-DL6 3AP

 കുടുതൽ വിവരങ്ങൾക്ക്‌ : 07590516672




കൂടുതല്‍വാര്‍ത്തകള്‍.