CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 48 Seconds Ago
Breaking Now

സീറോ മലങ്കര സഭാ വിശ്വാസികൾ ഭക്തി സാന്ദ്രമായി ഓശാന ഞായർ ആഘോഷിച്ചു.

യേശു ക്രിസ്തുവിന്റെ  ജറുസലേം  പ്രവേശനത്തിന്റെ അനുസ്മരണയിൽ പങ്ക് ചേർന്ന് കൊണ്ട്  സീറോ മലങ്കര കത്തോലിക്കാ സമൂഹം ഓശാന ഞായർ ആഘോഷിച്ചു. മലങ്കര സഭയുടെ മാർത്താണ്ഡം രൂപതാ അധ്യക്ഷൻവെരി റവ ഡോ വിൻസെന്റ്‌  മാർ പൗലോസ്  മെത്രാപ്പോലീത്ത ഓശാന ഞായർ ശുശ്രൂഷകൾക്ക്‌   മുഖ്യ കാർമ്മികത്വം വഹിച്ചു . ഫാ തോമസ്‌ മടക്ക മൂട്ടിൽ സഹ കാർമ്മികനായിരുന്നു.

ഷെഫീൽഡ്   സെന്റ്‌ പാട്രിക് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾ ഷെഫീൽഡ് , കവൻട്രി , നോട്ടിംഗ് ഹാം , മാഞ്ച സ്റ്റർ , ലിവർ പൂൾഎന്നീ മിഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ്  ഓശാന ഞായർ ശുശ്രൂഷകൾ നടന്നത് .
 
മാഞ്ചസ്റ്ററിൽ സീറോ മലങ്കര കാത്തലിക്ക് മിഷനിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ :-
പെസഹാ  വ്യാഴം :- വൈകിട്ട് 6.30 ന് സെന്റ്‌ എയ്ഡൻ സ്   ചർച്ച് , ദുഃഖ വെള്ളി - രാവിലെ 8.30 ന്  സെന്റ്‌ ഹിൽ ഡാസ് ചർച്ച് , ഈസ്റ്റർ - ശനി വൈകിട്ട് 6.30 , സെന്റ്‌  എയ്ഡൻ സ്   ചർച്ച് .

എല്ലാ വിശ്വാസികളെയും വിശുദ്ധ വാര ശുശ്രൂഷകളിൽ പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സീറോ മലങ്കര ചാപ്ലിൻ റവ തോമസ്‌ മടക്കമൂട്ടിൽ സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.