CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 56 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തോലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷം 11 ന്

മാഞ്ചസ്റ്റർ : കേരള  കാത്തലിക്ക്  അസോസിയേഷൻ ഓഫ്  മാഞ്ചസ്റ്ററിന്റെ ( K .c a m ) ഈസ്റ്റർ  ആഘോഷം ഏപ്രിൽ 11  ശനിയാഴ്ച  നടക്കും . ടിബർലി മേതോഡിസ്റ്റ്  ചർച്ച്  ഹാളിൽ ഉച്ചയ്ക്ക്  2 ന്  ആഘോഷപൂർവ്വമായ ദിവ്യബലിയോടെ ആഘോഷങ്ങൾക്ക്  തുടക്കമാകും.

ഫ്രുഷ് ബറി  രൂപത സീറോ മലബാർ  ചാപ്ലയിൻ റവ . ഡോ. ലോനപ്പൻ അരങ്ങാശ്ശേരി , സീറോമലങ്കര ചാപ്ലയിൻ ഫാ. തോമസ്‌ മടുക്കമുട്ടിൽ, ഫാ റോബിൻസണ്‍ മെൽക്കിസ് തുടങ്ങിയവർ ദിവ്യബലിയിൽ കാർമ്മികരാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌  ബിന്ദു ആന്റണി അധ്യക്ഷത  വഹിക്കും. ബഹുമാനപ്പെട്ട ദൈവീകർ ചേർന്ന്  ഭദ്രദീപം തെള്ളിയിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക്  തുടക്കമാകും . അസോസിയേഷൻ യുവജന കൂടായ്മയും മുതിർന്നവരും  വിവിധങ്ങളായ പരിപാടികളുമായി വേദിയിൽ എത്തി ച്ചേരും.

ബൈബിൾ അധിഷ്ടിധമായ ഒട്ടേറെ ദൃശ്യാവിഷ്കരങ്ങളാണ്  ഇക്കുറി അണിയറയിൽ ഒരുങ്ങുന്നത് . വിഭവ സമൃദമായ ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിക്കും . ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും സെക്രട്ടറി നോയൽ ജോർജ്ജ്  സ്വാഗതം ചെയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.