CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 8 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ ഈസ്റ്റെർ വിഭവങ്ങൾ : കാട ഇറച്ചി റോസ്റ്റ് -

കാട ഇറച്ചി - 1 കെ ജി 

സവോള - 4 ,

ഇഞ്ചി - 1 വലിയ കഷണം കനം കുറച്ചരിഞ്ഞത് 

വെളുത്തുള്ളി - 1 കുടം 

കുരുമുളക് പൊടി - 1 1/2 ടേബിൾ സ്പൂണ്‍ (എരുവിന് )

മഞ്ഞൾ പൊടി - 1 ടീസ്പൂണ്‍ 

പട്ട , ഗ്രാമ്പു - ആവശ്യത്തിന്

വിനാഗിരി - 2 ടേബിൾ സ്പൂണ്‍ 

ഒരു സവോള വറുത്തു കോരി വയ്ക്കുക  . ബാക്കി 3 സവോള അരിഞ്ഞു വയ്ക്കുക  . കാട ഇറച്ചി മുറിയ്ക്കാതെ  മുഴുവനെ എടുത്ത് നന്നായി കഴുകി പാടയെല്ലാം മാറ്റി വൃത്തിയാക്കുക . അതിനു ശേഷം കുറച് സമയം മോരും വെള്ളത്തിൽ ഇട്ട് വയ്ക്കുക  . പിന്നീട് കഴുകി വാരിയെടുക്കുക  .

2 സവോള അരിഞ്ഞത് , ഇഞ്ചി , വെളുത്തുള്ളി , കറിവെപ്പില , ഗ്രാമ്പു 8 എണ്ണം , 2 കഷണം  പട്ട , വിനാഗിരി 1 ടേബിൾ സ്പൂണ്‍ , 1/2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി, 1/2 ടിസ്പൂണ്‍ മഞ്ഞൾ പൊടി , 1/2 ഗ്ലാസ്‌ വെള്ളം ഇവ ചേർത്ത് ഇറച്ചി വേവിച്ചെടുക്കുക . അധികം വെന്തു പോകരുത്. അതിനു ശേഷം എണ്ണയിൽ ഓരോ കഷണവും ലൈറ്റ് ബ്രൌണ്‍ ആയി വറുത്തെടൂക്കുക  . ഒത്തിരി മൂത്ത് പോകരുത് . 

ഒരു ചീനച്ചട്ടിയിൽ വറുത്ത എണ്ണ അരിചൊഴിച് ബാക്കി അരിഞ്ഞു വച്ചിരിക്കുന്ന 1 സവോള ഇട്ട് വഴറ്റുക. വഴന്നു  കഴിയുമ്പോൾ തീ കുറച് ബാക്കി കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഇട്ടു മൂപ്പിക്കുക. കരിഞ്ഞു പോകരുത് . നന്നായി മൂത്ത് കഴിയുമ്പോൾ ഇറച്ചി വെന്ത ഗ്രേവി  ഒഴിച് 1 ടേബിൾ സ്പൂണ്‍ വിനാഗിരിയും ബാക്കി വേപ്പിലയും ഇട്ട് ഉപ്പ് പാകത്തിനാണോ എന്ന് നോക്കി ഇളക്കി തിളച് കുറച് കഴിയുമ്പോൾ വറുത്ത ഇറച്ചിയും ഇട്ട് ചാർ  നികക്കെയാക്കി കുറച് നേരം തിളപ്പിക്കുക  . മസാല പോരെങ്കിൽ , ചേർത്ത് ചാറ്‌ കുറുകി എണ്ണ തെളിയുമ്പോൾ റോസ്റ്റ് പരുവത്തിൽ ഇറക്കുക . സ്വല്പം  പുളി മുൻപോട്ടു നിൽക്കണം.വറുത്ത സവോള മീതെ ഇട്ട് വിളമ്പാം .