CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 42 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലെ പീഡാനുഭവ തിരുക്കർമങ്ങൾ ഭക്തി സാന്ദ്രമായി ; ഈസ്റ്റർ തിരുക്കർമങ്ങൾ ഇന്ന് രാത്രി 8 മുതൽ

സ്വയം ശൂന്യനായി, ദാസന്റെ രൂപം സ്വീകരിച്ച് യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി പെസഹ ആചരിച്ചതിന്റെയും, ദു:ഖ വെള്ളിയുടെയും ഓർമ പുതുക്കി മാഞ്ചസ്റ്റർ മലയാളികൾ വലിയ ആഴ്ച ആചരണത്തിൽ പങ്കു ചേർന്നു. പിൽഹാളിലെ സെന്റ്‌ എലിസബത്ത്‌ ദേവാലയത്തിൽ നടന്ന പെസഹ, ദു:ഖവെള്ളി ആചരണങ്ങളിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കു കൊണ്ടു. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ലോനപ്പൻ അരണാശേരി തിരുക്കർമങ്ങളിൽ കാർമ്മികത്വം വഹിച്ചു.  

551f660d53bc5.jpg551f661dd49a8.jpg

ജീവിത യാത്രയിൽ എളിമയുടെയും സഹനത്തിന്റെയും പാതകളിലൂടെ കടന്നു പോകുവാൻ നാം ഓരോരുത്തരും തയ്യാറാകണമെന്നും, പരസ്പരം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുമ്പോൾ ജീവിതം കൂടുതൽ ഫല സമസ്രമാകുമെന്നും ദിവ്യ ബലി മദ്ധ്യേ നടത്തിയ സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു. തുടർന്ന് പെസഹ അപ്പം മുറിച്ചു അദ്ദേഹം എല്ലാ വിശ്വാസികൾക്കും പകർന്നു നൽകി. 

551f66c232149.jpg	551f6807dc7e7.jpg

ദു:ഖ വെള്ളിയോട് അനുബന്ധിച്ച് നടന്ന പീഡാനുഭവ തിരുക്കർമ്മങ്ങളിലും, കുരിശിന്റെ വഴിയിലും ഒട്ടേറെ വിശ്വസികൾ പ്രാർത്ഥനാനിർഭരമായി പങ്കു ചേർന്നു. തിരുസ്വരൂപം ചുംബിച്ച് നേർച്ച കാഴ്ചകൾ അർപ്പിച്ച്, കൈപ്പുനീര് കുടിച്ച ശേഷമാണ് മലയാളി സമൂഹം തന്താങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിയത്. 

551f682dc6908.jpg	551f6967986f2.jpg

ഈസ്റ്റർ തിരുക്കർമങ്ങൾ ഇന്ന് രാത്രി 8 മണി മുതൽ ആരംഭിക്കും. സെന്റ്‌ എലിസബത്ത് ദേവാലയത്തിലാണ് ഉയിർപ്പുത്തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രത്യേക തിരുക്കർമങ്ങൾ നടക്കുക. തിരുക്കർമങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഡോ. ലോനപ്പൻ അരണാശ്ശേരി സ്വാഗതം ചെയ്യുന്നു.   551f696e1617a.jpg	551f69d8c570a.jpg  




കൂടുതല്‍വാര്‍ത്തകള്‍.