CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 15 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് നടന്നു ; റാഫിൽ ടിക്കറ്റ് നറുക്കെടുപ്പ് നടന്നു

മെയ്‌ 2, 3 തീയതികളിൽ നടത്തപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ്‌. ജോർജ് ക്നാനായ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് ഇടവക വികാരി ഫാ. സജി എബ്രഹാം കോചെത്ത്  നിർവ്വഹിച്ചു. സാൽഫോർഡ് ലിറ്റിൽ ഹാൾട്ടനിൽ പുതിയതായി വാങ്ങിയ ദേവാലയത്തിലാണ് ഈസ്റ്റർ കുർബാനയും തുടർന്ന് കൊടിയേറ്റും നടത്തപ്പെട്ടത്. 

55220e92d0a98.jpg

യൂറോപ്പിലെ ക്നാനായ ക്കാരുടെ നാമത്തിലുള്ള ആദ്യ ദേവാലയം കൂടിയാവുകയാണ് ഇത്. മെയ് 2 നും 3 നും ഇടവക പെരുന്നാളും പുതിയ പള്ളിയുടെ കൂദാശയും ഒരുമ്മിച്ചു നടത്തുന്നതിനുള്ള   ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നു. ദേവാലയ കൂദാശക്കായി സമുദായ മെത്രാപോലീത്തമാർ, യൂറോപ്പിലുള്ള എല്ലാ ക്നാനായ വൈദികരും സംബന്ധിക്കുന്നതായിരിക്കും. കൂടാതെ യുകെയിലുള്ള മുഴുവൻ ക്നാനായ സമൂഹവും ഈ വിശുദ്ധ ചടങ്ങിനു എത്തിചേരുന്നതായിരിക്കും . 

55220f1e370ba.jpg

പുതിയ ദേവാലയത്തിന്റെ ബിൽഡിംഗ്‌ ഫണ്ട്‌ ധന ശേഖരണത്തിനോട് അനുബന്ധിച്ച് നടന്ന  റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും ഇന്നലെ വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെടുത്തുകയുണ്ടായി. ഒന്നാം സമ്മാനം കൂപ്പണ്‍ നമ്പർ 1069 ഉം രണ്ടാം സമ്മാനം കൂപ്പണ്‍ നമ്പർ 1079 ഉം അർഹരായി, വിജയികൾക്ക് യഥാക്രമം അർഹരായി. വിജയികൾക്ക് യഥാക്രമം ആപ്പിൾ ഐ പാഡ്, ആപ്പിൾ വാച്ച് എന്നിവ കൂദാശയോടനുബന്ധിച്ചു  മെയ്‌ 3 നു നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ വാച്ച് നൽകുന്നതായിരിക്കും, വിജയികൾ തങ്ങളുടെ ടിക്കറ്റുകളുമായി  ഭാരവാഹികളെ സമീപിക്കേണ്ടതാണ്.         




കൂടുതല്‍വാര്‍ത്തകള്‍.