CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 11 Seconds Ago
Breaking Now

ജീസസ് യൂത്ത് യുവജനധ്യാനം SPARK -2015 ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ

ജീസസ് യൂത്ത് മാഞ്ചസ്റ്റർ ടീം സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനം ഇന്ന് 6/04/15 തിങ്കൾ മുതൽ 8/04/15 ബുധാൻ വരെയുള്ള ദിവസങ്ങളിലായി നടക്കും. യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഇന്ന് രാവിലെ 9 നു രജിസ്ട്രേഷനോട് കൂടി ധ്യാനം ആരംഭിക്കും. ഫാ. റോബിൻസൻ മെൽക്കിൻസ് പ്രാർത്ഥനാ നിർഭരമായ ചടങ്ങിൽ ധ്യാനം ഉത്ഘാടനം ചെയ്യും. തുടർന്ന് ധ്യാനം നയിക്കുന്ന ജീസസ് യൂത്ത് യുകെ ടീമിന്റെ മേൽനോട്ടത്തിൽ മൂന്നു ദിവസം യുവജനങ്ങൾ യേശുവിലേക്ക് അധ്യാത്മികമായി വളരുവാനും അത് വഴി സമൂഹത്തിനും അത് വഴി സ്വന്തം വ്യക്തിത്വത്തിനും വളർച്ച പ്രാപിക്കുവാനുമുള്ള വിഷയങ്ങളിൽ ധ്യാന നിരതരായിരിക്കും.

മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാനം ഇന്ന് രാത്രി 9 മണിക്കായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 7.30 നു ആരംഭിച്ച് രാത്രി 9 മണി വരെയാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളിൽ വി. കുർബാനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. യേശുവിൽ ഹൃദയത്തിൽ ഇരിപ്പിടം നൽകി; യേശുവിൽ ജ്വലിച്ചു പുതുസൃഷ്ടിയാവുകയാണ് ധ്യാനത്തിന്റെ പ്രധാന ലക്‌ഷ്യം. ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടായിരിക്കണമെന്ന് ഫാ. റോബിൻസൻ മെൽകിൻസും ജീസസ് യൂത്ത് ടീം അംഗങ്ങളും അഭ്യർതിചു. എല്ലാ വിധ സഹായങ്ങളുമായി സിസ്റ്റർ ആൻസില്ല ടീമിനൊപ്പമുണ്ട്. 

ധ്യാനത്തിൽ പങ്കെടുക്കുന്ന യുവതി യുവാക്കൾ കൃത്യ സമയത്ത് തന്നെ ആവശ്യമായ രേഖകള സഹിതം എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. വിഥിഷോയിലെ സെന്റ്‌ എയിഡൻസ് ദേവാലയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.