CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 7 Seconds Ago
Breaking Now

യേശുവിന്റെ പീഡാനുഭവ സ്മരണകളിൽ മുഴുകി നോർത്ത് ഈസ്റ്റ് ക്രൈസ്തവ വിശ്വാസികൾ ഓസ്മതെര്‍ലി കുന്നുകളില്‍ ദുഖ വെള്ളി ആചരിച്ചു

നോര്‍ത്ത് ഈസ്റ്റ്‌ : മലയാളിയുടെ വിശ്വാസതീക്ഷണത തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉച്ചൈസ്ഥരം പ്രഘോക്ഷിച്ചു കൊണ്ട്, യേശുവിന്റെ പീഡാനുഭവത്തിന്റെ ദുഃഖസ്മരണ ഏപ്രിൽ 3 ന് അനുസ്മരിച്ചു, മലയാറ്റൂരിലെ മലനിരകളെ ഓര്‍ത്തു കൊണ്ട്‌ , വിശ്വാസി സമൂഹം കുരിശുകളും ജീവിതപ്രശ്നങ്ങളും താങ്ങി ഓസ്മതെര്‍ലി കുന്നുകളിലെ 14 സ്ഥലങ്ങളിലും പ്രാര്‍ഥനയോടെ അണിനിരന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയോട് ചേര്‍ന്ന് നടത്തിയ ദുഃഖ വെള്ളി ശുശ്രൂക്ഷയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്നേഹത്തിന്റെ, സഹോദര്യത്തിന്റെ ആവശ്യകതെയെ കുറിച്ച് തന്റെ പ്രസംഗത്തില്‍ സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ഊന്നി പറഞ്ഞു. യേശുവിന്റെ പീഡാനുഭവചരിത്ര വായനയോടെ തുടങ്ങിയ ദുഃഖ വെള്ളിയാഴ്ച പ്രാർഥനകൾ  ഉപവാസ ദിനത്തിന്റെ കാരുണ്യം മനസ്സില് ധ്യാനിച്ച്  ലഘു ഭക്ഷണത്തോടെ സമാപിച്ചപ്പോള്‍, ഓര്‍ത്തുവെക്കാന്‍ ഒരു ത്യാഗ ചരിത്രം കൂടി നോര്‍ത്ത് ഈസ്റ്റ്‌ കത്തോലിക്കര്‍ക്ക് സമ്മാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.