CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂക്ഷകൾ സമാപിച്ചു

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂക്ഷകൾ ബഹുമാനപ്പെട്ട സിബി വാലയിൽ കശ്ശീശയുടെയും ബഹു. പീറ്റർ കശ്ശീശയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വർഷത്തെ കഷ്ടാനുഭവ വാഴ്ച ശുശ്രൂക്ഷകൾ മാർച്ച്‌ 29 ഞായറാഴ്ച ഓശാന പെരുന്നാളിനോടനുബന്ധിച്ചു ആരംഭിച്ചു. തുടർന്ന് കർത്താവ്‌ നമ്മുടെ പ്രിയ ശിഷ്യന്മാരുമായി പെസഹ പെരുന്നാൾ ആഘോഷിച്ചതിന്റെ ഓർമ ഏപ്രിൽ 1 നു ബഹുമാനപ്പെട്ട പീറ്റർ കശ്ശീശയുടെയും കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

552370142fe2f.jpg	552370452fc23.jpg

ലോകത്തിന്റെ പാപത്തെ മായ്ക്കുവാനായി കാൽവരിയിലെ യാഗമായതിന്റെ ഓർമ്മ ദു:ഖ വെള്ളിയാഴ്ച ഏപ്രിൽ മാസം 2 നും, രക്ഷാകരമായ ഉയിർപ്പിന്റെ, സകല മാനവജാതികൾക്കുമുണ്ടായ പ്രത്യാശയുടെ ഉയിർപ്പ് ശുശ്രൂക്ഷകൾ ഏപ്രിൽ 4 നു ബഹുമാനപ്പെട്ട സിബി വാലയിൽ കശ്ശീശയുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു.

55237130681cd.jpg

ഇടവക അംഗങ്ങളെ കൂടാതെ മറ്റനേകം വിശ്വാസികളും ഓശാന ഞായർ മുതൽ ഉയിർപ്പ് പെരുന്നാൾ വരെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുകയുണ്ടായി. ഈ അവസരത്തിൽ എല്ലാവർക്കും ഒരിക്കൽ കൂടെ ഉയിർപ്പ് പെരുന്നാൾ ആശംസകൾ നേരുന്നതിനൊപ്പം വന്നു സംബന്ധിച്ച എല്ലാവർക്കും വികാരിയുടെ പേരിലും ഇടവകയുടെ പേരിലും നന്ദി അറിയിക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.