CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 38 Seconds Ago
Breaking Now

ബെനിറ്റ സുമംഗലിയാകുന്നു; ലിവര്‍പൂള്‍ ഈസ്റ്റര്‍ ആഘോഷത്തില്‍ എല്ലാവര്‍ക്കും ക്ഷണം

ലിവര്‍പൂള്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ന്‍റെ നേതൃത്വത്തിൽ വമ്പിച്ച ഈസ്റ്റര്‍ ആഘോഷം ശനിയാഴ്ച വൈകുന്നേരം വിസ്ടോന്‍ ടൌണ്‍ ഹാളില്‍ നടന്നു . കുട്ടികളുടെയും വലിയവരുടെയും വിവിധ കലാപരിപാടികളോടു കൂടി ആരംഭിച്ച ആഘോഷത്തിനു ക്നാനായ ലിവര്‍പൂള്‍ യൂണിറ്റു പ്രസിഡണ്ട്‌ സോജന്‍ തോമസ്‌ അധ്യക്ഷം വഹിച്ചു.

5529f7cabfdce.jpg	5529f7ef48599.jpg	5529f999b2bdc.jpg

ഈസ്റ്റർ സന്ദേശം നല്‍കിയ അലന്‍ തോമസ്‌ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നെൽപ്പിന്റെ  മഹത്വം ചൂണ്ടി കാണിച്ചു. പിന്നിട് സംസാരിച്ച ടോം ജോസ്  തടിയംപാട്  ക്രിസ്തുവിന്‍റെ ജീവിതവും മരണവും ത്യാഗത്തിൽ ഊന്നി ആയിരുന്നു, അദ്ദേഹം എല്ലാം ത്യജിച്ചു കൊണ്ടാണ് ലോകത്തെ കിഴടക്കിയത് എന്നു ചൂണ്ടി കാണിച്ചു അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ തങ്ങളുടെ കിഡ്നി മറ്റുള്ളവര്‍ക്ക് നല്‍കിയ ഫ്രാന്‍സിസ് കവളക്കാട്ടും , സിബി  ജോസഫ്‌ എന്നീ മലയാളികള്‍ ക്രിസ്തുവിന്‍റെ പാതയില്‍ കൂടി  ഈ ഈസ്റ്റർ ദിനത്തില്‍ നമുക്ക് പ്രചോദനം ആകുന്നു എന്നും പറഞ്ഞു . ഡേവിഡ്‌ ജേക്കബ്‌ , സാജു ലൂക്കോസ് എന്നിവരും സംസാരിച്ചു.

5529f6a01837b.jpg	5529f91b1a66b.jpg

മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവ് ലിസ്റ്റന്‍ സ്റ്റിഫനും ആയി വിവാഹ ബന്ധത്തില്‍ ഏര്‍പ്പടുന്ന ലിവര്‍പൂളിന്‍റെ പ്രിയ പുത്രി ബെന്നിറ്റ ജേക്കബിന്‍റെ വിവാഹം ജേക്കബ്‌ ചേട്ടനും സീസമ്മ ചേച്ചിയും കൂടി സ്റ്റേജില്‍ വന്നു എല്ലാവരെയും ക്ഷണിച്ചു. ഒത്തു കലൃാണം  ഓഗസ്റ്റ്‌ മാസം 15 നും കെട്ട് കല്യാണം ഓഗസ്റ്റ്‌ 22നു ഉഴവൂര്‍ സെന്റ്‌ സ്റ്റീഫൻ ചര്‍ച്ചില്‍ വച്ച് നടക്കും. ലിസ്റ്റന്‍ സ്റ്റീഫൻ നിര്‍മിച്ച ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമയില്‍ ഹിറ്റ് ആയിട്ടുണ്ട് ഇവരുടെ വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ അത് ഒരു വലിയ വാര്‍ത്ത‍ ആയിരുന്നു .

5529f72051398.jpg	5529f8f3aa58d.jpg

സ്നേഹ വിരുന്നും നടവിളിയും ക്നാനായ പാട്ടുകളും ഒക്കെ ആയി  രാത്രി 9 മണി വരെ പരിപാടികള്‍ തുടര്‍ന്നു.




കൂടുതല്‍വാര്‍ത്തകള്‍.