CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 47 Seconds Ago
Breaking Now

ബ്രിട്ടനിലുള്ള തൃശ്ശൂർ ജില്ലാ നിവാസികളുടെ ഒത്തുകൂടൽ പൂരം 2015 ആഗസ്റ്റ് 8-ന് ശനിയാഴ്ച്ച ക്രൊയ്ഡണിൽ വെച്ച്

പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂർ ജില്ലാ നിവാസികളുടെ ഈ വർഷത്തെ കുടുംബ സംഗമം , ഈ വരുന്ന അവുധിക്കാലത്ത് , 2015 ആഗസ്റ്റ് മാസം എട്ടാം തീയ്യതി ലണ്ടനിലുള്ള ക്രൊയ്ഡണിൽ ഉള്ള ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തിൽ വെച്ച് , തനി ഒരു പൂര മഹിമയുടെ പ്രൌഡിയോടെ ആഘോഷിക്കുന്നതാണ് ..!

തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കൊണ്ടാടുന്ന ഈ ജില്ലാ സംഗമം , വൈവിദ്ധ്യവും , വർണ്ണാഭവും ആക്കിത്തീർക്കുന്നതിന് വേണ്ടി , ക്രൊയ്ഡണിലെ ഏറ്റവും മികച്ചതിൽ ഒന്നായ , ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് സ്കൂളിന്റെ വേദി തന്നെ ഏർപ്പാടാക്കി കഴിഞ്ഞു.

 

ബ്രിട്ടണിലെ നാനാ ഭാഗത്തുനിന്നും , വിവിധ യാത്രാ മാർഗ്ഗങ്ങളുപയോഗിച്ച് അന്നേ ദിവസം ക്രൊയ്ഡണിലെ, ഈ ഒത്ത് കൂടൽ സംഗമത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ ജില്ലാ മിത്രങ്ങൾക്കും സകല വിധ സൗകര്യങ്ങളും സംഘാടകർ ചെയ്ത് കൊടുക്കുന്നതാണ്..

 

ആവശ്യമാകുകയാണെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഭാരവാഹികളുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്നപേക്ഷിച്ച് കൊള്ളുന്നു.

07825597760  , 07727253424 , 07958053672 , 07930134340 , 07983615390 .

 

Date & Venue Address  

Saturday 8 th August 2015  The Archbishop Lanfranc Academy Mitcham Road , Croydon . CR9 3AS




കൂടുതല്‍വാര്‍ത്തകള്‍.