CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 14 Seconds Ago
Breaking Now

യുക്മ ദേശിയ കലാമേള നവംബർ 21 നു

യുക്മ കലാമേളകൾ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ കലാ മാമാങ്കങ്ങൾ ആണ് . മാറി വരുന്ന കാലഘട്ടത്തിൽ കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ നാം നമ്മുടെ കുട്ടികൾക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളക. ജന്മം കൊണ്ട നാൾ മുതൽ യുകെ മലയാളികൾ നെഞ്ചിൽ ഏറ്റുന്ന കലാമേളകൾ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ്. 

 

ഈ കലാമേളകളിൽ തികഞ്ഞ ഔദ്യോഗികത കൊണ്ട്  വരാൻ തുടക്കം മുതൽ തന്നെ യുക്മ ദേശിയ നേതൃത്വം പരിശ്രമിച്ചിട്ടുണ്ട് . യുക്മയുടെ പ്രഥമ കലാമേള ബ്രിസ്ടോളിൽ നടന്നു. അന്ന് നാട്ടിലെ സ്കൂൾ കോളേജ് യുവജനോൽസവങ്ങളെ വെല്ലുന്ന തയാറെടുപ്പുകൾ നടത്തി കൊണ്ട് യുകെയിൽ അത് അക്ഷരാർഥത്തിൽ നടപ്പിലാക്കാം എന്ന് കാട്ടി കൊടുക്കുന്നതിൽ യുക്മ ആദ്യ ദേശിയ സമിതി മഹനീയമായ പങ്കു വഹിച്ചു . പിന്നിട് എല്ലാ കലാ മേളകളും നടക്കുമ്പോൾ മുഴുവൻ മാധ്യമ പ്രവർത്തകരെയും യുകെ മലയാളികളെയും അറിയിച്ചു കൊണ്ട് നാട്ടിൽ നടക്കുന്ന യുവജനോത്സവങ്ങളുടെ ശൈലി കൊണ്ട് വരാൻ യുക്മ ദേശിയ സമിതികൾ ഏറെ  പരിശ്രമിച്ചിരുന്നു . നിരവധി വിമർശനങ്ങളെ ക്രിയാത്മകമായി നേരിട്ടു കൊണ്ടും കാലോചിതമായ മാറ്റങ്ങൾ വരുത്തി കൊണ്ടുമാണ്  യുക്മ കലാമേളകൾ  മുൻപോട്ടു       പോയ്കൊണ്ടിരിക്കുന്നത് . ഇന്ന് യുകെ മലയാളികൾ ഏറെ ഇഷ്ടപെടുന്ന യുക്മ കലാമേളകൾ ഇന്നത്തെ രൂപവും ഭാവവും കൈ വരാൻ അഹോരാത്രം പണിയെടുത്ത നിരവധി പേർ യവനികയ്ക്ക് പിന്നിൽ ഉണ്ട് എന്നത് ഒരു വലിയ സത്യം ആണ്. ഇന്ന് യുക്മയുടെ ഏറ്റവും വലിയ ജനകീയ പങ്കാളിത്വം നിറഞ്ഞ പരിപാടികളിൽ ഒന്നാണ് യുക്മ കലാമേളകൾ.      

യുകെ മലയാളികളുടെ മനസ്സില്‍ യുക്മക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത പ്രാദേശിക/ദേശീയ യുക്മ  കലാമേളകള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടത്തുവാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരില്‍ നിന്നും ക്ഷണിച്ചു കൊള്ളുന്നു. നവ: മാസം 21 നു യുക്മയുടെ ദേശിയ കലാമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നു.  യുക്മ കലാമേളകളുമായി ബന്ധപെട്ടുള്ള അനുബന്ധ പരിപാടികൾ ഇക്കുറി ഏറെ നേരത്തേ തന്നെ തുടങ്ങി കഴിഞ്ഞു.  
യുക്മ കലാമേളയുടെ മത്സരങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ  പരിഷ്കരിച്ച ഒരു ഇ-മാനുവല്‍ പുറത്തിറക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിനാല്‍ കലാമേള സംബന്ധിച്ച നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും uukmakalamela@gmail.com  എന്ന വിലാസത്തില്‍ മെയ്‌ 1 നു   മുന്‍പായി അയച്ചു തരുവാന്‍ ദയവായി താല്‍പ്പര്യപ്പെടുന്നു. കലോത്സവ വിജയത്തിന് വേണ്ടിയുള്ള നിർദേശങ്ങൾ നല്കുവാൻ യുകെയിലെ എല്ലാ യുക്മ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി യുക്മ നാഷണൽ പ്രസി: ഫ്രാൻസിസ് മാത്യു കവളകാട്ടിൽ അറിയിച്ചു.

     




കൂടുതല്‍വാര്‍ത്തകള്‍.