CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 29 Seconds Ago
Breaking Now

അരങ്ങൊരുക്കി, വേദിയൊരുക്കി, യു എൻ എഫ്‌ ലിവർപൂൾ സമ്മേളനത്തിലേക്ക് ലിംക സ്വാഗതമേകുന്നു

യുകെ മലയാളി നേഴ്സ്മാരുടെ ഔദ്യോഗിക പ്രയാണത്തിൽ ഒരു നാഴികക്കല്ലിന് അടിത്തറയിട്ടുകൊണ്ട് മെയ്‌ 2 ശനിയാഴ്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ലിവർപൂളിൽ നടത്തപ്പെടുകയാണ്. ഈ ചരിത്ര സംഭവത്തെ ഉജ്ജ്വലമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഇതിന് ആതിഥ്യം വഹിക്കുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക)യുടെ അമരക്കാരായ ശ്രീ തോമസ്‌ ജോണ്‍ വാരികാട്ട്, ശ്രീ എബി മാത്യു, ശ്രീ ചാക്കോച്ചൻ മത്തായി എന്നിവർ സംയുക്തമായി അറിയിക്കുകയുണ്ടായി. 

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി യുകെയിലെ ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന നേഴ്സ്മാർ ഉൾപ്പെടുന്ന പ്രൊഫഷണലുകൾ നാനാവിധമായ പ്രതിസന്ധികളെ കാലത്തിന്റെ തികവിൽ നേരിടേണ്ടതായി വരുന്നു. ഈ  ദുരവസ്ഥക്കെതിരെ ശക്തമായ നിലപാടുകളുമായി യുഎൻഎഫ്‌ എന്ന സംഘടനയ്ക്ക് ബീജാവാപം നൽകുന്നതിലൂടെ യുക്മ കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണെന്ന് അവർ തുടർന്ന് പ്രസ്താവിച്ചു.  ഈ സമ്മേളനത്തിലേക്ക് ബന്ധപ്പെട്ടവരെ ലിംക സർവ്വാൽമന സ്വാഗതം ചെയ്യുന്നു. വേദി: ബ്രോഡ്ഗ്രീൻ ഇന്റർനാഷ്ണൽ സ്കൂൾ  ഹീലിയേഴ്സ് റോഡ്‌  ഓൾഡ്‌സ്വാൻ  ലിവർപൂൾ L13 4DH  സമയം: 9 മണി മുതൽ 3 മണി വരെ  സമ്മേളനത്തിൽ പങ്കെടുക്കുന്നവരോടൊപ്പമുള്ള മുതിർന്ന കുട്ടികൾക്കായി വ്യക്തിത്വവികസന വർക്ക്ഷോപ്പും ജൂനിയർ കുട്ടികൾക്കായി കളറിംങ്ങ് സെക്ഷനും ആരോഗ്യ മേഖലയിൽ നിന്നല്ലാത്ത ജീവിത പങ്കാളികൾക്കായി ആരോഗ്യ പരിപാലന ബോധവൽക്കരണ ക്ലാസ്സുകളും തൽദിവസം ഒരുക്കിയിട്ടുണ്ട്.  കൂടുതൽ  വിവരങ്ങൾക്ക്: ആൻസി ജോയ് -  07530417215  എബ്രഹാം ജോസ് - 07463612106 ബിജു പീറ്റർ - 07970944925  email: uukmanurses@gmail.com 




കൂടുതല്‍വാര്‍ത്തകള്‍.