CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 37 Seconds Ago
Breaking Now

പവർവിഷൻ ടി വി അവാർഡ്‌ : മാർ ക്രിസ്റ്റൊമിനും( വലിയ മെത്രപൊലിത്ത ) ഡോ. കെ രാധാകൃഷ്ണനും(ISRO ) , എം എ യുസഫലിക്കും (ലുലു )ഒപ്പം സാബു കുര്യനും

പവർവിഷൻ ടിവിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അവാർഡ്‌  മാർ ക്രിസ്റ്റൊമിനും( വലിയ മെത്രപൊലിത്ത ), ഡോ. കെ രാധാകൃഷ്ണനും(ISRO ), എം എ യുസഫലിക്കും (ലുലു ) ഒപ്പം സാബു കുര്യനും.  പവർവിഷൻ ടിവി ഏപ്രിൽ 5 നു തിരുവല്ലയിൽ വച്ച് നടത്തിയ അവാർഡ്‌ ദാന ചടങ്ങിലാണ് സമൂഹത്തിലെ ഉന്നതരായ സാമൂഹിക സാംസ്കാരിക പ്രതിഭകൾക്ക് അവാർഡ്‌ നല്കി ആദരിച്ചത് . നേർവഴി എന്ന് പേരിട്ട ചടങ്ങിനു സാംസ്കാരിക കേരളത്തിലെ രാഷ്ട്രിയ സാമൂഹിക കലാ രംഗത്ത്‌ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു .

552e0dad39b99.jpg

ഗ്ലോബൽ പ്രവാസി മലയാളി ചെയർമാനും  കണ്‍സർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർമാനും  ഫ്രെണ്ട്സ് ഓഫ് ഇന്ത്യയുടെ പേട്രൻ എന്നതിലുപരി സെന്റ്‌ മേരിസ് ഇന്റെർനാഷണലിന്റെ മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ സാബു കുര്യന് ഇന്ത്യയിലും വിദേശത്തുമായി നടത്തിയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ആണ് സമ്മാനിച്ചത്. 

552e0dc68cbc1.jpg

 കേരളത്തിലും വിദേശത്തുമായി നിരവധി അവാർഡിനു  അർഹനായ ശ്രീ സാബു കുര്യന്റെ കിരീടത്തിലെ മറ്റൊരു പൊൻ തൂവലായി പവർവിഷൻ ടിവി അവാർഡ്‌. സാമൂഹിക സാംസ്‌കാരിക രംഗത്ത്‌ മാത്രമല്ല ചാരിറ്റി പ്രവർത്തനങ്ങളിലും, കലാ കായിക രംഗത്തും സാബു കുര്യൻ നല്കുന്ന സംഭാവനകൾ ചെറുതല്ല . മറ്റുള്ളവർക്ക്  എന്നും പ്രചോദനം നല്കാൻ സാബു കുര്യൻ ശ്രമിച്ചിട്ടുണ്ട്.

552e0f521fd34.jpg	552e1abbc6e33.jpg

സമൂഹത്തിലെ മറ്റ് ഉന്നതർക്കൊപ്പം അവാർഡ്‌ ലഭിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത  അനുഭവം ആണെന്നു ശ്രീ. സാബു കുര്യൻ പറഞ്ഞു. തിരുവല്ലയിൽ വച്ച് നടന്ന അവാർഡ്‌ നിശയുടെ ഔപചാരിക ഉദ്ഘാടനം പ്രൊ. പി ജെ കുര്യൻ നിർവഹിച്ചു. ഡോ. കെ സി ജോണ്‍ പവർവിഷൻ ടിവി ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ . രമേശ്‌ ചെന്നിത്തല , ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ , ശ്രീ. തോമസ്‌ ഐസക്‌ എം എൽ എ  എന്നിവരും മറ്റു രാഷ്ട്രിയ സാമൂഹിക പ്രമുഖർ എന്നിവർ പങ്കെടുത്തു.     

 




കൂടുതല്‍വാര്‍ത്തകള്‍.