CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 3 Seconds Ago
Breaking Now

ബ്രിട്ടീഷ്‌ മലയാളികളുടെ ചരിത്രത്തിലാദ്യമായി 'ബിർമിംഗ്ഹാം ഹിന്ദു മലയാളി' യുടെ ഭിമ വിഷുക്കണി

കേരളത്തിൽ മൊബൈൽ ഫോണിലും ഫേസ്ബുക്കിലും വിഷു ആശംസകൾ ഒതുങ്ങുമ്പോൾ ബിർമിംഗ് ഹാം ഹിന്ദു മലയാളീസ് കേരളത്തിന്റെ തനതായ ശൈലിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വിഷുദിനം പുലർകാലേ 4 മണിക്ക് തന്നെ ഭിമ അംഗങ്ങളുടെ നേതൃത്വത്തിൽ വിഷുകണിയുമായി കൃഷ്ണഗാനവുമാലാപിച്ച് ഭിമയിലെ എല്ലാ കുടുംബാംഗങ്ങളുടെയും വീടുകളിൽ എത്തി വിഷുക്കണി ദർശനം  നൽകുകയുണ്ടായി.

552eaeb6bf519.jpg	552eaef648bec.jpg	552eaf5eb0f9d.jpg	552eaf81a8bb4.jpg	552eafef6e685.jpg	552eb01a909b7.jpg	552eb08975167.jpg

വിഷു സ്കൂൾ പ്രവൃത്തി ദിനത്തിൽ വന്നതിനാൽ ഭിമ കുടുംബങ്ങൾ 12/04/2015 തീയതി  വിഷു ആഘോഷം പ്രൗഢ ഗംഭീരമായി ബിർമിങ്ങ്ഹാമിൽ ആഘോഷിച്ചു. രാവിലെ 1 1 മണിക്ക് വിഷു കണിയോടെ  ചടങ്ങുകള്‍ ആരംഭിച്ചു . സമാജത്തിലെ മുതിര്‍ന്ന അംഗമായ ശോഭന മണി  കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കി ചടങ്ങുകള്‍ക്ക് തുടക്കമേകി . എല്ലാ ഭക്ത ജനങ്ങളും കൂടി നടത്തിയ ഭജന എല്ലാവരെയും ഭക്ത ലഹരിയില്‍ ആറാടിച്ചു . പിന്നീട് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.  ഇതിൽ മുഖ്യമായി കുട്ടികളുടെ സംഘ നൃത്തം, വയലിൻ വായിക്കൽ, കുട്ടികളുടെ കളറിംഗ് മത്സരം, അന്താക്ഷരി, മ്യൂസിക്കൽ  ചെയർ, കുട്ടികളുടെ ഗാനം എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. തുടർന്ന് വിഭവ സമൃദ്ധമായ വിഷു സദ്യ നടന്നു . വൈകിട്ട് 6 മണിയോടെ  ചടങ്ങുകൾ  അവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.