CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 39 Seconds Ago
Breaking Now

മഴവിൽ സംഗീത സായാഹ്നം 2015 ബോണ്‍മൗത്തിൽ

സംഗീത പ്രേമികളുടെ മനസ്സിൽ കുളിർ മഴ പെയ്യിച്ച മഴവിൽ സംഗീത സായാഹ്നം വീണ്ടും 2015 ജൂണ്‍ 13 ന് ശനിയാഴ്ച ബോണ്‍മൗത്തിൽ നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ ഗായകർക്കൊപ്പം വിവിധ കലാകാരന്മാരുടെ ഡാൻസ് പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൊച്ചുക്കുട്ടികളുടെ വിവിധ കലാപരിപാടികൾ മഴവിൽ സംഗീത സായാഹ്നത്തിന് നിറപ്പകിട്ടേകുന്നു.   

മഴവിൽ സംഗീത സായാഹ്നത്തിൽ യുകെയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. 

ഈ സംഗീത നൃത്ത സായാഹ്നം ആസ്വദിക്കുവാൻ എല്ലാ കലാ പ്രേമികളെയും ബോണ്‍മൗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

സമയം: വൈകീട്ട് 3 മണി മുതൽ 

വിലാസം:

വെസ്റ്റ് മൂർ മെമ്മോറിയൽ ഹാൾ, 

231, സ്റ്റേഷൻ റോഡ്‌,

വെസ്റ്റ്‌ മൂർ, ബോണ്‍മൗത്ത് ,

BH22 OHZ 

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ്‌ ജോർജ്, 07915061105 





കൂടുതല്‍വാര്‍ത്തകള്‍.