സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം നാളെ നടക്കും. സെന്റ് ജെയിംസ് പാരിഷ് ഹാളിൽ ഉച്ചക്ക് 2.30 മുതലാണ് പരിപാടികൾ. അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എക്കിൾസ് സെന്റ് മേരീസ് കാത്തലിക് ചർച്ച് വികാരി ഫാ. ലിംഫി ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾക്ക് തുടക്കമാകും. നാടൻ കലാരൂപങ്ങളും ബൈബിൾ അധിഷ്ഠിത കലാപരിപാടികളും അടക്കം ഒട്ടേറെ പരിപാടികൾ വേദിയിൽ അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിക്കും. ഈസ്റ്റർ വിഷു ആഘോഷപരിപാടികളിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഏവരെയും അസോസിയേഷൻ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബിജു കരോടൻ സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം:
ST. JAMES PARISH HALL
VICARAGE CLOSE
SALFORD
M68EJ