മാക്ലെസ്ഫീൽഡിലെ സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തിൽ ഇന്ന് വെള്ളി രാവിലെ 9 മണി മുതൽ ഞായർ വൈകുന്നേരം 4 മണി വരെയുള്ള റസിഡൻഷ്യൽ ധ്യാനം നടക്കും. റവ. ഫാ. ജോസഫ് കണ്ടത്തിപറമ്പിൽ ആണ് ധ്യാനം നയിക്കുന്നത്. ഉപവാസവും പശ്ചാത്താപവും പ്രാർത്ഥനയുമായി ജീവിത വിശുദ്ധീകരണത്തിന്റെ മൂന്നു നാളുകളിൽ യേശുവിനെ കൂടുതൽ അടുത്തറിയുവാനും യേശുവിലേക്ക് വളരുവാനുമുള്ള ഒരുക്കത്തോടെയാണ് തപസ് ധ്യാനത്തിൽ പങ്കെടുക്കുന്നവർ സാവിയോ ഹൗസിൽ എത്തിച്ചേരുന്നത്.
മാസങ്ങൾക്ക് മുൻപ് തന്നെ തപസ് ധ്യാനത്തിന്റെ വിജയത്തിന് വേണ്ടി ജപമാലയും കരുണക്കൊന്തയും ഉപവാസവും മറ്റു പ്രാർത്ഥനകളും നടത്തിയിരുന്നു. നേരത്തെ ബുക്ക് ചെയ്തിട്ടുള്ളവർക്ക് മാത്രമേ ധ്യാനത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ധ്യാനത്തിനായി മുൻ കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ കൃത്യം 9 നു തന്നെ സാവിയോഹൗസിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. തപസ് പങ്കെടുക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
രാജു ചെറിയാൻ:07443630066
റെജി മടത്തിലേട്ട്: 07886968196
സിസി കുരുവിള: 07903706623