CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 11 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ നാളെ; ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ. ജോസഫ്‌ എടാട്ട് നയിക്കും

ഗധ്സമനി ലണ്ടൻ കണ്‍വൻഷൻ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 4 വരെ അപ്ട്ടണ്‍ പാർക്ക് ബോളിയൻ ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. ഫാ. അന്തിയാംകുളത്തോടൊപ്പം ഡിവൈൻ ധ്യാന കേന്ദ്രത്തിലെ പ്രധാന ദൈവവചന പ്രഘോഷകനായ ഫാ. ജോസഫ്‌ എടാട്ട് ശുശ്രൂക്ഷകൾ നയിക്കും. 

ജപമാല പ്രദക്ഷിണത്തോട് കൂടി ആരംഭിക്കുന്ന ശുശ്രൂക്ഷയിൽ ദൈവ സ്തുതി, ആരാധന, വിശുദ്ധ കുർബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യ ആരാധന, കിഡ്സ്‌ ഫോർ കിംഗ്‌ഡം നയിക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രുക്ഷയും ദിവ്യ കാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും.

മനുഷ്യകുലത്തിന് ദൈവ മക്കളെന്ന പദവി കിട്ടുവാൻ എല്ലാവരും കുരിശിൽ മരിച്ച യേശുദേവനെ ഉയിർപ്പിക്കുകയും മനുഷ്യർ സ്നേഹവും സമാധാനവും ആനന്ദവും നിറഞ്ഞ ജീവിതം നയിക്കുവാൻ പരിശുദ്ധാത്മാവിനെ ദാനമായി നല്കുകയും ചെയ്ത പിതാവായ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ സുവിശേഷം ശ്രവിക്കുവാനും ഗ്രഹിക്കുവാനും കേൾക്കാത്തവരിലേക്ക് പകർന്നു കൊടുക്കുവാനും പ്രാപ്തരാക്കുവാനും എല്ലാ ദൈവ മക്കളെയും സ്വാഗതം ചെയ്യുന്നു.

 

വിലാസം:

BOLYEN BANQUETING

11 - 13 BRAKING ROAD 

UPTON PARK

E61PW 

സ്ട്രാറ്റ്ഫോർഡ് സ്റ്റേഷനിൽ നിന്നും 104 ആം നമ്പർ ബസും അടുത്ത ടൌനുകളിൽ നിന്നും 5,58,115,147,330, 376 എന്നീ ബസുകളിൽ ഹാളിനു സമീപം എത്തിച്ചേരാം. സ്വന്തം വാഹനങ്ങളിൽവരുന്നവർ വെസ്റ്റ്ഹാം ഫുട്ട്ബോൾ സ്റ്റേഡിയം പാർക്കിങ്ങിൽ ശുശ്രൂക്ഷകരിൽ നിന്നും സൗജന്യ പാസ് വാങ്ങി പരക്കു ചെയ്യാവുന്നതാണ്. പാർക്കിംഗ് അഡ്രസ്‌:

WESTHAM FOOTBALL STADIUM , GREEN STREET UPTON PARK E139AZ

ഫാ. ജോസ് അന്തിയാംകുളം, 07472801507

ബെന്നി: 07575208029

കുര്യച്ചൻ: 07897301934 




കൂടുതല്‍വാര്‍ത്തകള്‍.