CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 29 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ വർണശബളമായ വിഷു ആഘോഷം

പുതുമ നിറഞ്ഞ പരിപാടികളുമായി മാന്ചെസ്റെര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ശനിയാഴ്ച വിതിങ്ടണില്‍ നടന്നു. രാവിലെ 10 ന് വിഷുക്കണി ദര്‍ശനം, കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്നു സ്വാദിഷ്ടമായ സദ്യയും ഉണ്ടായിരുന്നു.

553461e92c65c.jpg

55345f8e6da7e.jpg	55345ff15ccfb.jpg

ഉച്ചതിരിഞ്ഞ് ആരംഭിച്ച കലാപരിപാടികളുടെ ഉത്ഘാടനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ( KPCC അംഗം ,ആലപ്പുഴ DCC സെക്രട്ടറി) Adv MK ജിനദേവ് നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികളില്‍ മലയാള ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മാതൃഭാഷയിലൂടെ മാത്രമേ നമുക്ക് നമ്മുടെ തനതു സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തുവാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

5534605130b3d.jpg	55346074a3e6d.jpg

വിവിധ രുചിക്കൂട്ടുകളാല്‍ തയ്യാറാക്കിയ 10 തരം പായസങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. പരിപാടികള്‍ വന്‍ വിജയമാക്കിയ എല്ലാ കുടുംബാംഗങ്ങൾക്കും പ്രസിഡന്റ്‌ ഗോപകുമാറും സെക്രട്ടറി സുമിത്തും നന്ദി രേഖപ്പെടുത്തി.

553461222111d.jpg	55346143de0e7.jpg




കൂടുതല്‍വാര്‍ത്തകള്‍.