CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 52 Seconds Ago
Breaking Now

നഷ്ട പ്രതാപം വീണ്ടെടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ്‌ റീജിയൻ ഒരുങ്ങുന്നു , റീജിയണൽ കായികമേള മെയ് 24 റെഡിംഗിൽ

യുകെയിലെ ഏറ്റവും വലിയ ജനകീയ സംഘടനയായ യുക്മയുടെ കായികമേളകൾ രാജ്യ വ്യാപകമായി നടത്തുന്നതിന്റെ മുന്നോടിയായി, യുക്മ സൌത്ത് ഈസ്റ്റ്‌ റീജിയന്റെ ആഭ്യമുഖ്യത്തിൽ കായിക മാമാങ്കം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു . മെയ്‌ 24 നു ഞായറാഴ്ച റെഡിംഗിൽ നടക്കുന്ന കായികമേള ശ്രദ്ധേയമായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. വർഷങ്ങൾക്ക് മുൻപ് സൌത്ത് വെസ്റ്റ് - ഈസ്റ്റ്‌ റീജിയനിൽ നടന്ന കലാ കായിക മേളകളും അതിൽ പങ്കെടുത്തിരുന്ന ജനങ്ങളുടെയും അസോസിയേഷനുകളുടെയും പങ്കാളിത്തവും , മേളകളുടെ നടത്തിപ്പും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നാൽ റീജിയനെ രണ്ടായി തിരിച്ചതോടെ കുറഞ്ഞു പോയ വീര്യം, തിരിച്ച് കൊണ്ടു വരാനുള്ള തീവ്ര ശ്രമത്തിലാണ് റീജിയൻ ഭാരവാഹികൾ .

 

553530710b9fe.jpg

റീജിയണൽ പ്രസിഡന്റ്‌ മനോജ്‌ പിള്ള, സെക്രട്ടറി ജോമോൻ കുന്നേൽ എന്നിവരുടെ നേത്രുത്വത്തിലുള്ള ഭരണസമിതി റീജിയനിലെ മുഴുവൻ അസോസിയേഷനുകളുടെയും സഹകരണം ഉറപ്പ് വരുത്തിയാണ് മുന്നോട്ടു കുതിക്കുന്നത്. ഈ റീജിയനിലുള്ള 10 അസോസിയേഷനുകളിൽ 9 എണ്ണത്തിന്റെയും പ്രാതിനിധ്യം ഏകദേശം ഉറപ്പാക്കാൻ പുതിയ നേത്രുത്വത്തിന് കഴിഞ്ഞിട്ടുണ്ട്. യുക്മ ദേശീയ നേതാക്കന്മാരായ സ്ഥാപക പ്രസിഡന്റ്‌ വർഗീസ്‌ ജോണ്‍ , നാഷണൽ വൈസ് പ്രസിഡന്റ്‌ ഷാജി തോമസ്‌, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പടെയുള്ള നേതാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സൌത്ത് ഈസ്റ്റ്‌ റീജിയനിലെ പ്രവർത്തനങ്ങൾ മുന്നേറുന്നത്. യുക്മ റീജിയണൽ ഭാരവാഹികളുടെ സ്വപ്നം സാക്ഷാൽകരിക്കാൻ തയ്യാറായി മലയാളി അസോസിയേഷൻ ഓഫ് റെഡിംഗ് രംഗത്ത് വന്നിരിക്കുന്നതോടെ ഈ കായിക മേള വൻ വിജയമായി മാറും എന്ന കാര്യത്തിൽ സംഘാടകർക്ക് യാതൊരു സംശയവുമില്ല .

5535308c4601d.jpg

മാർക്ക്‌ പ്രസിഡന്റ്‌ റെജിമോൻ മാത്യു, മുൻ റീജിയണൽ സെക്രട്ടറിയും ഇപ്പോൾ റീജിയണൽ പ്രതിനിധിയുമായ ടോമി തോമസ്, മാർക്ക്‌  സെക്രട്ടറി സോണി കോര എന്നിവരുടെ നേത്രുത്വത്തിലുള്ള യുവ നിര കായികമേളയുടെ സുഗമമായ നടത്തിപ്പിനായി മുന്നിട്ടിറങ്ങി കഴിഞ്ഞു . ഈ കായികമേള നടത്താൻ ഈ റീജിയനിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായ പാൽമെർ പാർക്ക്‌ സ്റ്റേഡിയമാണ്  (Athletics Stadium (track and field) ) മാർക്ക്‌ ഇതിനായി ബുക്ക്‌ ചെയ്തിരിക്കുന്നത്.

5535310683a69.jpg

കായികമേളയുടെ വിജയത്തിനായി റെഡിംഗിലെയും സൌത്ത് ഈസ്റ്റ്‌ റീജിയനിലെയും മലയാളികളെ ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘം ഉടൻ രൂപീകരിക്കുമെന്ന് പ്രസിഡന്റ്‌ മനോജ്‌ പിള്ളയും മാർക്ക്‌ പ്രസിഡന്റ്‌ റെജിമോൻ മാത്യുവും അറിയിച്ചു .

5535315be02c8.jpg

കായിക മേള നടക്കുന്ന സ്റ്റേഡിയത്തിന്റെ അഡ്രസ്‌:

Palmer Park

Wokingham Road

Reading

RG6 1LF




കൂടുതല്‍വാര്‍ത്തകള്‍.