CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 56 Seconds Ago
Breaking Now

കൊടുങ്ങലൂരിൽ തെളിഞ്ഞ ദീപ ശിഖ മാഞ്ചസ്റ്ററിൽ ഉയരുമ്പോൾ ക്നാനായ ആവേശം യുകെയിൽ അലയടിക്കുന്നു

എഡി 345 ൽ ക്നായി തൊമ്മൻ കൊടുങ്ങലൂരിൽ തെളിയിച്ച ക്നാനായ കുടിയേറ്റത്തിന്റെ ദീപ ശിഖ ലോകമെങ്ങും പ്രകാശമാകുമ്പോൾ പരിശുദ്ധ സിംഹാസനത്തോട്‌ ചേർന്ന് ക്നാനായ ചാപ്ലിയൻസിനു ഔദ്യോഗിക ദീപം ഷ്രൂസ്ബറി രൂപതയിൽ തെളിയുമ്പോൾ ചരിത്ര സംഭവത്തെ ആവേശമാക്കി യുകെയിലെ ക്നാനായക്കാർ ഒന്നടങ്കം മാഞ്ചസ്റ്ററിൽ വന്നു ചേരും. 

വിശ്വാസ ദീപ്തിയാൽ ജ്വലിച്ച് തനിമയുടെ പൊൻകിരണങ്ങൾ പ്രഭതൂകി ഒരുമയിൽ ഒന്നായി ക്നാനായക്കാർ ചാപ്ലിയൻസി ഉത്ഘാടനത്തിന് എത്തുമ്പോൾ നടവിളികളാലും ആവേശം അലതല്ലുന്ന പുരാതന പാട്ടുകളാലും മാഞ്ചസ്റ്റർ മുഖരിതമാകും. 

യുകെയിൽ മാത്രമല്ല യൂറോപ്പിൽ തന്നെ സഭാ തലത്തിൽ ക്നാനായക്കാർക്ക് അംഗീകാരം ലഭിച്ചതിന്റെ നന്ദി പ്രകാശനം കൂടിയാകും ഉത്ഘാടന ദിവ്യബലി.

ക്നാനായ ചാപ്ലിയൻസിക്ക് ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവീസ് തിരി തെളിയിക്കുമ്പോൾ ക്നായി തൊമ്മൻ കൊടുങ്ങലൂരിൽ ഉയര്ത്തിയ ദീപ ശിഖയോടു ചേർന്ന് നടത്തിയ പ്രതിജ്ഞ തലമുറകളോളം പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുമ്മെന്ന ദൃഡ വിശ്വാസത്തിന്റെ തിലക ചാർത്താണ് മാഞ്ചസ്റ്റരിലെ വിഥിൻഷോയിലെ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ പ്രകടമാകുന്നത്.

യുകെയിലെ ഓരോ ക്നാനായ കുടുംബങ്ങളിലെയും പ്രധാന ചർച്ചാവിഷയം ചാപ്ലിയൻസി ഉത്ഘാടനത്തെ പറ്റിയാണ്. ഫാ. സജി മലയിൽ പുത്തൻപുര നേതൃത്വം നൽകുന്ന ക്നാനായ ചാപ്ലിയൻസിക്ക് ദൈവാനുഗ്രഹങ്ങൾ വർഷിക്കപ്പെടുവാൻ ക്നാനായ പ്രാർത്ഥനകളിൽ പ്രത്യേക നിയോഗം മധ്യസ്ഥതയാൽ ഓരോ കുടുംബങ്ങളും പ്രാർത്ഥനകൾ അർപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.