CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 19 Seconds Ago
Breaking Now

ഷെവലിയാർ അഡ്വക്കേറ്റ് വി.സി. സെബാസ്റ്റ്യൻ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി

ഇൻഫാം ദേശീയ സെക്രട്ടറി ജനറലായി ഷെവലിയാർ അഡ്വക്കേറ്റ് വി.സി. സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പാസ്റ്ററൽ ഓറിയന്റെഷൻ സെന്ററിൽ ചേർന്ന സമിതിയാണ് തിരഞ്ഞെടുത്തത്. വിവിധ കർഷക ജനകീയ സംഘടനകളുടെ ഐക്യവേദിയായ ദി പീപ്പിളിന്റെ കോർഡിനേറ്റർ, ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ജനറൽ, ലെയ്റ്റി ഇ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും സെബാസ്റ്റ്യൻ പ്രവർത്തിക്കുന്നു.

കേരളത്തിനു പുറത്തു തെലുങ്കാന, സീമാന്ദ്ര, മഹാരാഷ്ട്ര, മേഘാലയ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയേതര കർഷക പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുമുള്ള കർമ്മ പദ്ധതികൾക്ക് ദേശീയസമിതി രൂപം നൽകി. ദേശീയ രക്ഷാധികാരി ബിഷപ്‌ മാത്യൂ അറയ്ക്കൽ ഉത്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഫാ. ജോസഫ്‌ ഒറ്റപ്ലായ്ക്കൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ്‌ വള്ളിക്കാട്ട്, പി.സി. സിറിയക്ക്, ഡോ. എം.സി. ജോർജ്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, കെ. മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. മാത്യൂ മുത്തശേരിൽ, ഫരീദബാദു, ഫാ. ജോസഫ്‌ കാവനാടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, വി.വി. അഗസ്റ്റ്യൻ, ഫാ. ജോസ് തറപ്പേൽ, ജോസഫ്‌ കരിയാങ്കൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, കെ.എസ. മാത്യൂ മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.