CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 4 Seconds Ago
Breaking Now

സന്ദർലാൻഡ്‌ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ സംഗമം ഭക്തി സാന്ദ്രമായി സമാപിച്ചു

സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ സംഗമം ഏപ്രിൽ 18നു ആഘോഷമായ ദിവ്യ ബലിയോടെ രാവിലെ 11 മണിക്ക് തുടക്കമായി. ഈസ്റ്റർ ലഞ്ചിന് ശേഷം കാത്തലിക് കമ്മ്യുണിറ്റി അംഗങ്ങളുടെ പ്രതിഭാ സംഗമത്താൽ സമ്പന്നമായ ദിനത്തിൽ  വിവിധ കലാപരിപാടികളും ഈസ്റ്റർ സന്ദേശവും കൊണ്ട് അനുഗ്രഹീതമായി. ബഹു. സെ. ജോസഫ്സ് ഇടവക വികാരി ബഹു. ഫാ. മൈക്കിളിന്റെ സാനിധ്യവും സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വവും കൊണ്ട് സമ്പന്നമായ ദിവസത്തിൽ ബഹുമാനപ്പെട്ട അംഗങ്ങൾ തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണം ഏവരുടെയും പ്രശംസയും ബഹുമാനവും പിടിച്ചു പറ്റി.

 

5536570a629b7.jpg	5536573f691f0.jpg

കളിയും ചിന്തയും സ്നേഹവും അടങ്ങുന്ന ഒരു ദിവസത്തിന്റെ മായാത്ത ഓർമ്മകൾ ഏവരുടെയും ഹൃദയത്തിൽ പച്ചപിടിച്ചു നിൽക്കുമെന്നതിൽ സംശയമില്ല. അംഗങ്ങളുടെ സ്നേഹ സൌഹൃദത്താൽ നിറഞ്ഞ അടുത്ത സംഗമത്തിനായി കാത്തിരിക്കുന്നവർക്ക്  സെപ്റ്റംബർ 12നു നടക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാണ്ടിന്റെ മലയാളവിശ്വാസ പ്രഖ്യാപന വേദിയായിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.