CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 49 Minutes 24 Seconds Ago
Breaking Now

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദർലാണ്ടിൽ സെപ്റ്റംബര്‍ 12, ശനിയാഴ്ച

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓർമ തിരുനാള്‍ സന്ദർലാൻഡിൽ വെച്ച് പൂര്‍വ്വാധികം ഭംഗിയോടെ ഭക്ത്യാദരപൂർവ്വം സെപ്റ്റംബര്‍ 12, ശനിയാഴ്ച സന്ദർലാൻഡ് സെന്റ്‌. ജോസഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തിൽ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച്  വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അന്നേ ദിവസം  സെ. ഐദൻസ് സ്കൂൾ ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങൾ പങ്കെടുക്കും. വിവിധകലാ പരിപാടികളാൽ സമ്പന്നമാകുന്ന  ഒരു സായാഹ്നം നോര്‍ത്ത് ഈസ്റ്റ്‌ മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.

സെപ്റ്റംബര്‍ മൂന്ന് വ്യാഴാഴ്ച മുതൽ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നൊവേനയിൽ എല്ലാ ദിവസവും വിശുദ്ധകുർബാനയും നൂറു കണക്കിന് വിശ്വാസികളെയും പ്രതീക്ഷിക്കുന്നു. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദെന്തിമാരും തിരുനാൾ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്. 

പെരുനാള്‍ വേദി: സെ. ജോസെഫ്സ് ചർച്ച്, സന്ദർലാൻഡ്‌, ശൃ46HP

 സാംസ്കാരിക സമ്മേളനം : സെ. ഐടെൻസ് കാത്തലിക് സ്കൂൾ, സന്ദർലാണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.