CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 5 Minutes 9 Seconds Ago
Breaking Now

യുക്മ നാഷണൽ ബാറ്റ്മിന്റ്റൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ

യുക്മ കായിക മത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചർ കപ്പിനായുള്ള മൂന്നാമത് ഓൾ യുകെ മെൻസ്‌ ഡബിൾസ് ബാറ്റ്മിന്റ്റൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ നടത്തപ്പെടുന്നു. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയൻ മെംബർ അസോസിയേഷൻ ഓക്സ്മസിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ഓക്സ്മസിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും ഓക്സ്മസ് അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉറപ്പു നല്കി.

യുക്മ സൗത്ത് വെസ്റ്റ് റീജിയനിൽ കരുത്തുറ്റ അംഗം ഒക്സ്മാസ് പത്തു വർഷം പിന്നിടുമ്പോൾ നിരവധി നേട്ടങ്ങൾ കൊയ്ത യുക്മയുടെ പ്രാഥമിക അംഗ സംഘടനകളിൽ ഒന്നാണ്. ആവേശം  നിറഞ്ഞ പത്താം വാർഷികത്തിന്റെ ഭാഗം ആയി നടത്തപ്പെടുന്നത് കൊണ്ടും ഏറെ സന്തോഷത്തിൽ ആണ് അംഗങ്ങൾ. മുൻകാലങ്ങളിൽ യുക്മ  തുടങ്ങി വെച്ച നിരവധി പരിപാടികൾ  യുകെ  മലയാളികൾ ഏറ്റെടുത്തു മലയാളി ജീവിതത്തിലെ സജീവ മാതൃകകൾ ആയി മാറിയിട്ടുണ്ട് . ഇന്ന് അസോസിയേഷനുകൾ ഒരുമിച്ചും സൗഹൃദ കൂട്ടായ്മകൾ ചേർന്നും നിരവധി ബാറ്റ്മിന്റ്റൻ ടൂർണമെന്റ് നടത്തി വരുന്നു.

എങ്കിലും യുക്മ ചലഞ്ചർ കപ്പിനായുള്ള  പടയോട്ടം യുകെ മലയാളി മനസുകളുടെ കായിക രംഗത്തെ വീറുറ്റ ആവേശം ആണ്. യുക്മ ചലഞ്ചർ ബാറ്റ്മിന്റ്റൻ ടൂർണമെന്റ് ഈ വർഷവും  കായിക പരിപാടികളുടെ തുടക്കം എന്ന നിലയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . യുകെയുടെ പല ഭാഗങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമായ OXFORD സെന്റ്‌: ഗ്രെഗോരി കാത്തോലിക് സ്കൂളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 മണിവരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന മുപ്പത്തിരണ്ട് ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഒന്നു മുതൽ നാല് സ്ഥാനംവരെ കരസ്ഥമാക്കുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 പൌണ്ടും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 351 പൌണ്ടും ഫസ്റ്റ് റണ്ണർ അപ്പ്‌ ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ്‌ റണ്ണർ അപ്പ്‌ ട്രോഫിയും, 101 പൌണ്ടും തേർഡ്  റണ്ണർ അപ്പ്‌ ട്രോഫിയും നല്കപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാർക്കും ട്രോഫികൾ നല്കപ്പെടും.

ടീം ഒന്നിന് മുപ്പതു പൌണ്ട് ആണ് രജിസ്ട്രഷൻ ഫീസ്‌. മെയ്‌ 20.മുൻപ് രജിസ്ട്രഷൻ ചെയ്യണം എന്ന് യുക്മ ദേശിയ സമിതി അറിയിച്ചു.

രജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും ടൂർണമെന്റ് നടത്തിപ്പുകാരായ ടിറ്റൊ തോമസ്‌ (07723956930) തോമസ്‌ മാറാട്ടുകളം (07828126981) എന്നിവരെ ബന്ധപ്പെടുക.

ടൂർണമെന്റ് നടക്കുന്ന വിലാസം:

St . Gregory the Great Catholic School

Cricket Road

Oxford

OX4 3DR    




കൂടുതല്‍വാര്‍ത്തകള്‍.