CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 12 Seconds Ago
Breaking Now

ലെസ്റ്ററിൽ ഓൾ യുകെ ബാഡ്മിന്റൻ ടൂർണമെന്റ്

യൂകെയിലെ മലയാളി സംഘടനകളുടെ ഈറ്റില്ലമായ ലെസ്റ്ററിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. യൂകെയിലെ മലയാളി കമ്മ്യൂണിറ്റികളിൽ മുന്നണികളിൽ നിൽക്കുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അതിന്റെ മഹത്തായ പത്താം വാർഷികത്തോട് അനുബന്ധിച്ച് യൂകെയിലെ കായിക പ്രേമികൾക്കായി ഓൾ യുകെ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഡബിൾസ്, മിക്സഡ്‌ ഡബിൾസ് എന്ന ഇനങ്ങളിലാണ് മത്സരങ്ങൾ. കൂടാതെ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ അംഗങ്ങൾക്കായി അതേ ദിവസം തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് ഈ ടൂർണമെന്റുകൾ നടക്കുക. വിജയികൾക്കായി കാഷ് പ്രൈസ് സഹിതം നിരവധി സമ്മാനങ്ങൾ കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ജോർജ് ജോസഫ് കളപ്പുരയ്ക്കൽ 07737654418

സോണി ജോർജ് 07877541649

ഷിബു പാപ്പൻ 07828719647

ജോർജ് എടത്വാ 07809491206  




കൂടുതല്‍വാര്‍ത്തകള്‍.