CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 2 Seconds Ago
Breaking Now

നിസ്വാർത്ഥതയുടെയും മനുഷ്യ സ്നേഹത്തിൻറെയും ആൾ രൂപങ്ങളായ സിബിക്കും അസ്സിക്കും ലിവർപൂളിന്റെ ആദരവുകൾ ലിംക നേരുന്നു.

സിബിയെയും അസ്സിയെയും നമ്മൾ മറക്കാറായിട്ടില്ല . അവർ രണ്ടു പേരെയും നമ്മൾ നെഞ്ചിൽ ഏറ്റിയിട്ട് കാലം അധികമായിട്ടില്ലല്ലോ. ഒരു സമൂഹത്തിന്റെ മനസ്സിനെ, മനസ്സാക്ഷിയെ ഒന്നടങ്കം പ്രോജ്ജ്വലമായി ഉദ്ദീപിപ്പിച്ച മറ്റൊരു സംഭവം അടുത്തിടെ നമ്മുടെ സമൂഹത്തിൽ നടന്നിട്ടില്ല എന്ന് തന്നെ പറയാം.

സ്വന്തം വൃക്ക സ്വമനസ്സാലെ, നിസ്വാർത്ഥമായി തീർത്തും അപരിചിതരായ രണ്ടു പേർക്ക് നല്കി മനുഷ്യത്വത്തിന്റെ സുവിശേഷം  പ്രവൃത്തിയിലൂടെ പ്രഘോഷിച്ച ഇവർ, ഒരു വലിയ സന്ദേശം നല്കുകയായിരുന്നു -.ഇനിയും വറ്റാത്ത, വരളാത്ത മനുഷ്യ നന്മയുടെ വിത്തുകൾ അവർ അറിഞ്ഞോ അറിയാതെയോ വിതച്ചു കഴിഞ്ഞിരിക്കുന്നു.

പോപ് ഫ്രാൻസിസ് പറഞ്ഞതു പോലെ, നിസംഗതയുടെ ആഗോളവൽകരണ നാളുകളിൽ, ത്യാഗ നിമഗ്ദ്മായ ഹൃദയത്തോടെ മറ്റുള്ളവരുടെ വേദനകളിൽ ക്ഷണിക്കാതെ കടന്നുചെന്നു പങ്കുവെക്കാൻ കഴിഞ്ഞ ഈ മഹത് വ്യക്തിത്വങ്ങൾ  നമ്മുടെ സമൂഹ മനസ്സാക്ഷിയെ ഒരർത്ഥത്തിൽ വെല്ലുവിളിച്ചിരിക്കുകയാണ്. വിശ്വാസപ്രമാണങ്ങൾക്കും പൊതുസേവനത്തിനും ത്യാഗമനോഭാവത്തിനും പുതിയ മാനവും അർത്ഥവും  നൽകിയ സിബിയെയും അസ്സിയെയും ലിവർപൂൾ മലയാളി സമൂഹം ഒന്നടങ്കം ആദരിക്കുവാൻ പോവുകയാണ് . ഈ മഹത് സംഭവം സംഘടിപ്പിക്കുന്നതും ആതിഥേയം വഹിക്കുന്നതും, എന്നും കാലത്തിന്റെ താളങ്ങളും കുതിപ്പുകളും അനുരണനങ്ങളും  ഉൾക്കൊണ്ടിട്ടുള്ള ലിംക ആണ്.

 

നാടെമ്പാടും ഇവർക്ക്  ആദരവുകൾ നല്കി കഴിഞ്ഞിരിക്കുന്നു. വ്യക്തികൾ എന്നതിനേക്കാൾ ഉപരിയായി, അവയദാനത്തിന്റെ മഹനീയതക്കപ്പുറം, മനുഷ്യനോടും സമൂഹത്തിനോടുമുള്ള പ്രതിബദ്ധതയും  മനുഷ്യനന്മയും മഹത്വവൽകരിച്ച തലവും കാഴ്ചപ്പാടുമാണ് ഈ ആദരവുകൾ നല്കാൻ ലിംകായെ പ്രേരിപ്പിച്ച ചേതോവികാരം .

മെയ്മാസം രണ്ടാം തീയതി , ശനിയാഴ്ച 3 മണിക്ക് ലിവർപൂൾ ബ്രോട്ഗ്രീൻ സ്കൂളിന്റെ അങ്കണത്തിൽ ചേരുന്ന ചടങ്ങിലേക്ക് നിങ്ങൾ ഏവരെയും സാദരം ക്ഷണിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്: 

 

തമ്പി ജോസ് - 07576983141, തോമസ്‌ ജോണ്‍ വാരികാട്ട് - 07949706499, എബി മാത്യു - 07734463548, ചാക്കോച്ചൻ മത്തായി - 07939289141




കൂടുതല്‍വാര്‍ത്തകള്‍.