CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 21 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ 'സ്പോർട്സ് ഡേ '' ശനിയാഴ്ച

സീറോ -മലബാർ സണ്‍‌ഡേ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ 25 ശനിയാഴ്ച 'സ്പോർട്സ് ഡേ'നടത്തുന്നു. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം 5 മണി വരെ ഫിഷ്പോണ്ട്സ് ഹിൽ ഫീൽഡ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് ഹെഡ് ടീച്ചർ തെരേസ മാത്യു, അസിസ്റ്റന്റ്‌ ഹെഡ് ടീച്ചർ ജെയിംസ്‌ ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ സിജി വാധ്യാനത് എന്നിവർ പറഞ്ഞു. സെന്റ്‌ അൽഫോൻസ, സെന്റ്‌ ചാവറ, സെന്റ്‌ എവുപ്രേഷ്യ, വാഴ്ത്തപെട്ട മദർ തെരേസ എന്നിവരുടെ പേരിലുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ ഗ്രൂപ്പുകളെയും ചുമതല അധ്യാപകരായ ജോമി ജോണ്‍, മാനുവൽ മാത്യു, ജോജി മാത്യു, എബി, ലിജി ടോമി, സ്നോബി എമ്മാനുവൽ, ഷെറി ജോബ്‌, ബീന ജോജി എന്നിവർക്കാണ്‌.

 

സ്പോർട്സ് ഡേ -യുടെ വിജയത്തിനായി  കഴിഞ്ഞ ഞായറാഴ്ച കൂടിയ മീറ്റിങ്ങിൽ പള്ളി വികാരി ഫാദർ പോൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്‌ ഹെഡ് ടീച്ചർ  ജെയിംസ്‌ ഫിലിപ്പ്  കാര്യങ്ങൾ വിശദീകരിച്ചു . ഹെഡ് ടീച്ചർ തെരേസ മാത്യു , കൈക്കരന്മാരായ ജോണ്‍സൻ മാത്യു , സിജി വാധ്യാനത്, സിസ്റ്റർ ലീന മേരി, പി.ടി .എ പ്രസിഡന്റ്‌ ജോണ്‍ ജോസഫ്‌, സെക്രട്ടറി ബേസിൽ, കമ്മിറ്റി മെമ്പർ സിബിച്ചൻ, അധ്യാപകരായ മാനുവൽ മാത്യു, ബെർളി തോമസ്‌, ബിജു ജോസഫ്‌, ഷീബാ അളിയത്ത്, ലിജി ടോമി, ഷാജി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.