CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 46 Seconds Ago
Breaking Now

ചരിത്ര മുഹൂർത്തത്തിന് തുടക്കം കുറിക്കുന്ന നാളെ മാഞ്ചസ്റ്ററിൽ ക്നാനായ ആവേശം അലയടിക്കും

ചരിത്രഗാഥ രചിക്കുവാൻ നാളെ യുകെയിലെ ക്നാനായക്കാർ മാഞ്ചസ്റ്ററിലേക്ക് ഒഴുകും. പുരാതന പാട്ടുകളാലും നട വിളികളാലും ക്നാനായ ചാപ്ലിൻസി അനുവദിച്ച ബിഷപ്‌ മാർക്ക് ഡേവീസിന് അത്യുജ്ജ്വല സ്വീകരണം നല്കും. യൂറോപ്പിലെ ആദ്യത്തെ ക്നാനായ ചാപ്ലിൻസിയുടെ ഉത്ഘാടനം നാളെ രാവിലെ കൃത്യം 11 ന് വിഥിൻഷോയിലെ സെന്റ്‌ ആന്റണീസ് ചർച്ചിൽ ദിവ്യ ബലിയോടെ ആരംഭിക്കും.

ഷ്രൂസ്ബറി രൂപത ബിഷപ്‌ മാർക്ക് ഡേവീസ് മുഖ്യകാർമ്മികത്വം വഹിക്കുമ്പോൾ ക്നാനായ ചാപ്ലിൻ ഫാ. സജി മലയിൽ പുത്തൻപ്പുര, സീറോ മലബാർ ചാപ്ലിൻ ഫാ. ലോനപ്പൻ അരങ്ങാശേരി, സീറോ മലങ്കര ചാപ്ലിൻ ഫാ. തോമസ്‌ മടുക്കുമൂട്ടിൽ എന്നിവർ അടക്കം നിരവധി വൈദികർ സഹകാർമികരാവും. 

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്നാനായക്കാർ ഒഴുകിയെത്തുമ്പോൾ ക്നാനായ ആവേശത്താൽ നടവിളികളാലും പുരാതന പാട്ടുകളാലും മുഖരിതമാകുന്ന മാഞ്ചസ്റ്ററിൽ ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾക്ക് കരുത്തും ഊർജ്ജവും പകരുവാൻ ക്നാനായ സമൂഹം ഒന്നടങ്കം മാഞ്ചസ്റ്ററിലേക്ക് വരുമ്പോൾ ഓരോ വ്യക്തികളെയും സ്വീകരിക്കാൻ ഫാ. സജി മലയിൽ പുത്തൻപ്പുരയുടെ നേതൃത്വത്തിൽ മാഞ്ചസ്റ്ററിലെ ക്നാനായക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

Venue address;

St Antony's Church, Dunkery Road. M220WR., For parking; St Antony,s school, Culmere road, M22 1WA.




കൂടുതല്‍വാര്‍ത്തകള്‍.