CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 9 Seconds Ago
Breaking Now

കാനാൻദേശം ബൈബിൾ റിയാലിറ്റി ഷോ മെഗാ റൗണ്ടുകൾക്ക് ഇന്ന് തുടക്കം

ഗുഡ്നെസ്, ഡിവൈൻ ചാനലുകളിൽ ഒരു വർഷത്തിലേറെയായി തുടരുന്ന കാനാൻ ദേശം ബൈബിൾ റിയാലിറ്റി മെഗാ ഷോ മെഗാ റൗണ്ടിലേക്ക് ഇന്ന് മുതൽ പ്രവേശിക്കുന്നു. നാല് എപ്പിസോഡുകൾ ഉള്ള മെഗാറൗണ്ടിൽ കാനാൻദേശം ബൈബിൾ റിയാലിറ്റി ഷോ സീസണ്‍ 1 ന്റെ വിജയികളെ പ്രഖ്യാപിക്കും. വിശുദ്ധ ബൈബിൾ അടിസ്ഥാനമാക്കി ആധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ അവതരണവും ചോദ്യോത്തരങ്ങളുമായി ഒരു മണിക്കൂർ പ്രോഗ്രാമാണിത്‌. "അറിവാണ് സമൃദ്ധി, ബൈബിളാണ് അറിവ്" എന്നതാണ് കാനാൻദേശത്തിന്റെ സന്ദേശം. ഷെവലിയർ വി.സി സെബാസ്റ്റ്യൻ അവതാരകനും സന്തോഷ്‌ മണിമല പ്രൊഡ്യൂസറുമാണ്.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30 നു പ്രക്ഷേപണം ചെയ്യുന്ന കാനാൻദേശം തിങ്കൾ രാവിലെ 7.30, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമങ്ങളിലാണ് പുന:സംപ്രേക്ഷണം ചെയ്യുന്നത്. വിവിധ   എപ്പിസോഡുകളിൽ സഭാപിതാക്കന്മാരും ബൈബിൾ പണ്ഡിതരും ചോദ്യങ്ങളുമായി പങ്കു ചേരുന്നു. കത്തോലിക്കാസഭയുടെ ആഗോളവളർച്ച, നവസുവിശേഷപ്രഘോഷണങ്ങൾ, ആതുര സേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂക്ഷാതലങ്ങൾ, സാമൂഹ്യ ഇടപ്പെടലുകൾ, കുടുംബജീവിതങ്ങൾ, വൈദിക സന്യാസിനി അല്മായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കാനാൻദേശം ബൈബിൾ ഷോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.