CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 39 Seconds Ago
Breaking Now

കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഇന്ന് എത്തും; യൂറോപ്പിൽ ക്നാനയക്കാർ സ്വന്തമായി വാങ്ങിയ ആദ്യ ദേവാലയത്തിന്റെ കൂദാശക്ക് ഒരുങ്ങി മാഞ്ചസ്റ്റർ

ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. മാഞ്ചസ്റ്ററിലെ സെന്റ്‌. ജോർജ് ക്നാനായ പള്ളി സ്വന്തമായി വാങ്ങിയ ദേവാല കൂദാശയ്ക്കായിട്ടാണ് തിരുമേനി എത്തിച്ചേരുന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ രാത്രി 7 നു എത്തുന്ന മെത്രാപ്പോലീത്തക്ക് ഊഷ്മളമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.  അമേരിക്ക - യൂറോപ്പ് - കാനഡ മേഖലയുടെ ചുമതലയുള്ള ഡോ. അയൂബ്‌ മാർ സിൽവാനോസ്  മെത്രാപ്പോലീത്ത മെയ് 1 നു കൂദാശയിൽ പങ്കു ചേരുന്നതിനായി എത്തിച്ചേരും.

സാൽഫോർഡിലെ ലിറ്റിൽഹാൾട്ടനിലുള്ള Wharton United Reform  Church - ൽ നിന്നാണ് ഈ ദേവാലയം മാഞ്ചസ്റ്ററിലെ ക്നാനായക്കാർ വാങ്ങിയത്. പിന്നീട് കേരളീയ ദേവാലയ ശൈലിയിൽ ഉൾവശം പൂർണമായും നവീകരിച്ചു. പള്ളിയുടെ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും സ്വീകരണ പ്രവർത്തനങ്ങൾക്കും ഒക്കെയായി ആറ് മാസത്തോളം കാലത്താമസം നേരിട്ടു. 

ഈ മേഖലയുടെ ചുമതലയുള്ള സിൽവാനോസ് മെത്രാപ്പോലീത്ത മേഖലയിലെ എല്ലാ വൈദികരും സംബന്ധിക്കുന്ന വിശുദ്ധ കർമ്മങ്ങൾക്ക് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രോപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ രണ്ടു ദിവസമായി നീണ്ടു നിൽക്കുന്ന പെരുന്നാളും കൂദാശയിലും സംബന്ധിക്കുന്നതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ ക്നാനായ സമൂഹം.    




കൂടുതല്‍വാര്‍ത്തകള്‍.