CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 34 Seconds Ago
Breaking Now

ഒഐസിസി യുകെയുടെ ദേശീയ സമ്മേളനം ക്രോയിഡോണിലെ കാർത്തികേയൻ നഗറിൽ മെയ് 2 മുതൽ 3 വരെ

ഒഐസിസി യുകെയുടെ ദേശീയ സമ്മേളനം മെയ് 2 മുതല്‍ 3 വരെ ക്രോയ്‌ടോനില്‍ വച്ചു നടക്കും. കാർത്തികേയൻ നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമ്മേളനവേദിയിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോട് കൂടി ആഘോഷപരിപാടികൾക്ക് തുടക്കമാവും. ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ റീജിയനിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കും.സംഘടന വിഷയങ്ങൾ, പ്രവാസി നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിവിധ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയർന്നു വരും. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പഠനക്ലാസ്, സിമ്പോസിയം, റിപ്പോർട്ട്‌ അവതരണം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ കേരളത്തില്‍ നിന്നും ഒഐസിസിയുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ പി സി സി ജന. സെക്രട്ടറി എന്‍.സുബ്രമണ്യനും , ഒ.ഐ.സി.സി യൂറോപ്പ്‌ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗ്ഗീസും മുഖ്യാതിഥികള്‍ ആയിരിക്കും.

കണ്‍വീനർ ടി.ഹരിദാസ് അധ്യക്ഷത വഹിക്കുന്ന പ്രസ്തുത യോഗത്തിൽ സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികൾക്ക് കാര്‍ത്തികേയന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ നൽകും. അതോടൊപ്പം മുൻകാല കുടിയേറ്റ സമൂഹത്തിലെ മുതിർന്ന പൗരന്മാരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും.തുടർന്ന് നടക്കുന്ന കലാവിരുന്നിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സമൂഹത്തിന്റെ നാനാതുറയിലുള്ള വിശിഷ്ട വ്യക്തികൾ സമ്മേളനത്തിനു ആശംസകൾ നേരും.

കെ പി സി സി യുടെ മേൽനോട്ടത്തിൽ മെയ് മാസം 2 മുതൽ 3 വരെ നടക്കുന്ന ഓ ഐ സി സിയുടെ ദേശീയ സമ്മേളനം പൂർണ വിജയമാക്കാൻ യുകെയിലെ മുഴുവൻ ഓ ഐ സി സി  പ്രവർത്തകരും കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുക്കണമെന്ന് ഓ ഐ സി സി യുടെ കണ്‍വീനർ ടി.ഹരിദാസ് പത്രക്കുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുനു ദത്ത് - 07748222017

ബേബിക്കുട്ടി ജോര്‍ജ് - 07961390907

മഹേഷ് - 07809111241

ബിജു കാരിയില്‍ - 07702737133

സുനില്‍ രവീന്ദ്രന്‍ - 07427105530

 

ജവഹര്‍ - 07426823210




കൂടുതല്‍വാര്‍ത്തകള്‍.