CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 26 Seconds Ago
Breaking Now

ബാറ്റ്മിന്റൻ ടൂർണ്ണമെന്റോടെ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു ; കായിക മേള ജൂണ്‍ 20ന് , കലാമേള ഒക്ടോബർ 31ന്

യുക്മയുടെ കരുത്തുറ്റ റീജിയനുകളിൽ ഒന്നായ സൗത്ത് വെസ്റ്റ് റീജിയണിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ബാറ്റ്മിന്റൻ ടൂർണ്ണമെന്റോടെ തുടക്കമാകുന്നു. മെയ് 3 ന് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. റീജിയണിലെ അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമായി നടത്തപ്പെടുന്ന ടൂർണ്ണമെന്റിൽ എല്ലാ അംഗ സംഘടനകളുടെയും പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പത്തു മണിയോടെ ആരംഭിക്കുന്ന മത്സരങ്ങൾ യുക്മ നാഷണൽ സെക്രട്ടറി ശ്രീ. സജീഷ് ടോം യുക്മ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ. ടിറ്റോ തോമസ്‌ തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം ചെയ്യും. റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനുവിന്റെ മേൽനോട്ടത്തിൽ നാല് കോർട്ടുകളിലായി മത്സരങ്ങൾ ഇട തടവില്ലാതെ നടക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും സിംഗിൾസ് , ഡബിൾസ് , മിക്സഡ്‌ ഡബിൾസ് വിഭാഗങ്ങളിലും കുട്ടികൾക്ക് ഡബിൾസിലും മത്സരങ്ങൾ അരങ്ങേറും. അലൈഡ് ഫിനാൻഷ്യൽ സർവീസസും സിബി ജോർജ് & കോ മുഖ്യ സ്പോണ്‍സർമാരായുള്ള ടൂർണ്ണമെന്റിന്റെ മീഡിയ പാർട്ണർ ആയി യുക്മ ന്യൂസും രംഗത്തുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വീക്ഷിക്കാനെത്തുന്നവർക്കും മതിയായ സൗകര്യങ്ങൾ ഏർപ്പടുത്തുമെന്നു സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീമതി മേഴ്സി സജീഷ് അറിയിച്ചു. മിതമായ നിരക്കിൽ ഉച്ച ഭക്ഷണവും ലഭ്യമായിരിക്കും. ടൂർണ്ണമെന്റിന്റെ പരിപൂർണ്ണ വിജയത്തിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ്‌ ശ്രീ സുജു ജോസഫ്‌, സെക്രട്ടറി ശ്രീ. ജോണ്‍സണ്‍, ട്രഷറർ ശ്രീ. അബിൻ എന്നിവർ അറിയിച്ചു. സൗത്ത് വെസ്റ്റ് റീജിയണിന്റെ കായിക മേള ജൂണ്‍ 20നു യൊവിലിൽ സൊമെർസെറ്റ് & യോവിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒപ്പം കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് ഗ്ലോസ്റെർ മലയാളി അസോസിയേഷനും ആയിരിക്കും.   

Venue for badminton. downton leisure centre, wick lane, downton, sp53nf




കൂടുതല്‍വാര്‍ത്തകള്‍.