CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 13 Seconds Ago
Breaking Now

യുക്മ നേഴ്സ്സസ്സ് കണ്‍വെൻഷൻ മെയ് 2 ന് ബ്രോഡ്‌ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ

യുക്മ ആദ്യ നേഴ്സ്സസ്സ് കണ്‍വെൻഷൻ ഈ വരുന്ന മെയ് 2 ന് ബ്രോഡ്‌ഗ്രീൻ   ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. യുക്മ ദേശിയ കലാമേളക്ക് വേദിയായ ലിവർപൂളിൽ യുക്മ ദേശിയ സമിതിയുടെയും ലിംകയുടെയും നേതൃത്വത്തിൽ പ്രഥമ നേഴ്സ്സസ്സ് കുട്ടായ്മ വലിയ ആവേശത്തോടെ ആണ് യുകെ മലയാളികൾ നോക്കി കാണുന്നത്. ഇതിനോടകം തന്നെ നിരവധി പേർ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്‌ ആതുര സേവകർ. ഭാരത്തിലെ ഏറ്റവും നല്ല നേഴ്സ്സസ്സ് കേരളത്തിന്റെ സ്വന്തം ആതുര സേവകർ ആണ് എന്ന കാര്യത്തിന് തർക്കം ഇല്ല .   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി ആതുര സേവകർ നമുക്ക് സ്വന്തം. യു കെയിലേക്ക് കുടിയേറിയ മലയാളിയുടെ കുടുംബത്തിന്റെ വരുമാന സ്രോതസ്സാണ് ഈ തൊഴിൽ.

നുറിൽ പരം അംഗ സംഘടനകൾ സ്വന്തമായുള്ള യുക്മയുടെ സംഘടന ബലം സത്യത്തിൽ കുടുംബങ്ങളുടെ അച്ഛനോ അമ്മയോ സഹോദരനോ അയ നേഴ്സ് ആയിരിക്കും . ഇത്തരത്തിൽ പറഞ്ഞാൽ യുകെയുടെ മണ്ണിലേക്ക് കുടിയേറിയ മലയാളികൾ നാളിതു വരെ കഴിഞ്ഞു എങ്കിലും സംഘടിത ശക്തിയായി നിലകൊള്ളുവാൻ നമുക്കോ നമ്മുടെ വരുമാനത്തിന്റെ വലിയ പങ്കായ മലയാളി നേഴ്സ്സസ്സ് ഇന്ന് എവിടെ നില്ക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമാണ് ആദ്യ  നേഴ്സ്സസ്സ് കുട്ടായ്മ.

ഇന്ന് യുകെയിൽ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, അവരുടെ ജോലി സംബന്ധമായ ഉന്നമനം , തുടർപഠന സഹായ  ലഭ്യത , യുണിയൻ അംഗം ആകുന്നതിന്റെ ആവശ്യകത, ജോലി സ്ഥലത്ത് നാം സ്വീകരിക്കേണ്ട ശൈലി  തുടങ്ങി മലയാളി നേഴ്സ്സസ്സ്  നേരിടുന്ന വിവിധ വിഷയങ്ങളിൽ ചർച്ചകൾ, സിമ്പോസിയങ്ങൾ, ക്ലാസുകൾ തുടങ്ങിയവ നടക്കും.  ഇന്ന് യുകെയിൽ നഴ്സിംഗ് പഠനം നടത്തുന്ന നിരവധി വിദ്യാർഥികൾ തങ്ങൾക്കു ഇതിൽ പങ്കെടുക്കുവാൻ  കഴിയുമോ എന്ന് ആശങ്ക അറിയിച്ചതിനാൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തും എന്നത് ഏറെ പ്രതീക്ഷ നല്കുന്നു.

ഇന്ന് യുകെയിൽ നേഴ്സിംഗ് പഠനം നടത്തുന്നത് കൊണ്ട് ഏറെ കുറേ ഏതു മേഖലയിലേക്കും വ്യാപിക്കുന്ന തൊഴിൽ അവസരങ്ങൾ കരസ്ഥം ആക്കുവാൻ കഴിയും എന്നതിനാൽ നിരവധി യുവതി -യുവാക്കൾ നഴ്സിംഗ് പഠനം നടത്തുന്നുണ്ട്. പ്രഥമ നേഴ്സ്സസ്സ്  കണ്‍വെൻഷൻ  നടക്കുമ്പോൾ  നേഴ്സിംഗ്/ കെയറിംഗ് മേഖലയിൽ ജോലി ചെയുന്ന മുഴുവൻ യുകെ മലയാളികളെയും കണ്‍വെൻഷൻ വേദിയിലേക്ക് സ്വാഗതം ചെയുന്നു. 

പുതുമയുടെ സംഘടിത രീതികൾ ആംഗലേയ സമൂഹത്തിൽ പ്രാവർത്തികം ആക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. യുകെയിലെ മലയാളി നേഴ്സിംഗ്/ കെയറിംഗ് മേഖലയിലെ ആദ്യ മലയാളി കുട്ടായ്മ യുകെ മലയാളി സമുഹത്തിന് പുത്തൻ  ഉണർവേകും എന്ന് കരുതാം. നേഴ്സിംഗ്/ കെയറിംഗ് മേഖലയിൽ ജോലി ചെയുന്ന മുഴുവൻ മലയാളി അതുര സേവകരെയും അവരുടെ കുടുംബങ്ങളെയും പ്രസ്‌തുത പരിപാടിയിലേക്ക് സ്വാഗതം ചെയുന്നതായി നാഷണൽ സെക്രട്ടറി സജിഷ് ടോം അറിയിച്ചു.

പരിപാടിയിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും പാർക്ക് ചെയുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കും നേഴ്സ്സസ്സ് അല്ലാത്ത മുതിർന്നവർക്കും ചിരിക്കുവാനും ചിന്തിക്കുവാനും ഒരു കുട്ടം പരിപാടികൾ സംഘാടക സമിതി തയാറാക്കിയിട്ടുണ്ട്. മലയാളി നേഴ്സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കമാകട്ടെ മെയ് 2-ലെ കണ്‍വെൻഷൻ എന്ന അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ (യുക്മ നാഷണൽ പ്രസിഡന്റ്‌)ആശംസിച്ചു 

വേദിയുടെ വിലാസം : ബ്രോഡ്‌ഗ്രീൻ  ഇന്റർനാഷണൽ സ്കൂൾ, ഹീലിയേഴ്സ്‌ റോഡ്‌, ഓൾഡ്‌ സ്വാൻ, ലിവർപൂൾ L13 4DH




കൂടുതല്‍വാര്‍ത്തകള്‍.