CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 18 Minutes 7 Seconds Ago
Breaking Now

വ്യാജ പരാതി; മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രതിഷേധിച്ചു

ഹിന്ദു ഐക്യവേദിയുടെ നേത്രുത്വത്തിൽ മേയ് രണ്ടിന് ക്രോയിഡോണില്‍ നടക്കാനിരുന്ന ഹൈന്ദവ സമ്മേളനം മതസ്പർദ്ധ ഉണ്ടാക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ എംബസ്സിയില്‍ പരാതി നല്‍കി മലയാളി ഹൈന്ദവ സമൂഹത്തിന്റെ ഗുരു സ്ഥാനിയനായ ഡോക്ടര്‍ ഗോപാല കൃഷണന്‍, ആദരണിയനായ സ്വാമി ഉദിത് ചൈതന്യ എന്നിവര്‍ക്ക് ആക്ഷേപം ഉണ്ടാക്കിയ നടപടിയെ മാഞ്ചസ്ററിലെ സനാദന പ്രചാര സംഘടനയായ ഗ്രെറ്റെര്‍ മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജം അപലപിച്ചു. എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുക എന്നതാണ് ഹൈന്ദവ ധര്‍മ്മം. വിഭാഗിയതയും മൂഡമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മത ഭ്രാന്തും ബ്രിട്ടന്റെ മണ്ണില്‍ അനുവദനീയമല്ല. ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്കിടയില്‍ നിലവിലുള്ള മത സൗഹാർദം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. ബ്രിട്ടനില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും മത സ്വാതന്ത്ര്യം ഒരു അവകാശമായി അനുവദിച്ചു നല്‍കിയിട്ടുള്ളതാണ്. ഏതെങ്കിലും ഒരു ഒത്തുചേരല്‍ അനാവശ്യവും വ്യാജവുമായ പരാതികള്‍ ഉന്നയിച്ചു മുടക്കുന്നത് മൂഡമായത് കൊണ്ട് തന്നെ പ്രതിഷേധാര്‍ഹവുമാണ്. 

ബ്രിട്ടനിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ സാമുഹിക തിന്മകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതും സമുഹത്തിലെ ബഹുമാന്യരായ ആളുകള്‍ക്ക് അവമതിപ്പ്‌ ഉണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ബ്രിട്ടനിലെ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്താനും നീതിയുക്തമായ അന്വേഷണം നടത്താനും മാഞ്ചസ്റ്റര്‍ ഹിന്ദുസമാജം നടപടികള്‍ സ്വീകരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.